തിരുവനന്തപുരം: ന്യൂസിലാന്റിനെതിരെ ചേട്ടന്മാര്‍ തോറ്റ് തുന്നം പാടിയപ്പോള്‍ കാര്യവട്ടത്ത് അനിയന്മാര്‍ക്കും തോല്‍വി. ഇന്ത്യ എയ്‌ക്കെതിരെ ഒരു വിക്കറ്റിന് ഇംഗ്ലണ്ട് ലയണ്‍സ് ജയം സ്വന്തമാക്കി. പരമ്പരയിലെ ആശ്വാസ ജയമാണ് ഇംഗ്ലണ്ട് ടീമിനിത്. നേരത്തെ ഇന്ത്യ 121 റണ്‍സിന് വീണുപോയെങ്കിലും ബൗളിങില്‍ തിരിച്ചടിക്കുകയായിരുന്നു. എന്നാല്‍ അവസാന നിമിഷം ഇംഗ്ലണ്ട് ലയണ്‍സ് തന്നെ ജയിച്ചു കയറി.

ഇംഗ്ലണ്ട് ലയണ്‍സിന്റെ ടോപ്പ് സ്‌കോറര്‍ 70 റണ്‍സെടുത്ത ബെന്‍ ഡക്കറ്റാണ്. സാം ഹെയ്ന്‍ 12 റണ്‍സും നേടി. ഇംഗ്ലണ്ട് ലയണ്‍സ് നിരയില്‍ മറ്റാരും രണ്ടക്കം കണ്ടില്ല. സമാനമായിരുന്നു ഇന്ത്യ എയുടേയും അവസ്ഥ. ഇന്ത്യന്‍ ബാറ്റ്‌സ്മാരില്‍ ലാഡും അക്‌സര്‍ പട്ടേലും ചാഹറും രണ്ടക്കം കടന്നു. ലാഡ് 36 റണ്‍സും അക്‌സര്‍ 23 റണ്‍സും ചാഹര്‍ 21 റണ്‍സും നേടി.

ഇംഗ്ലണ്ടിനായി ജാമി ഓവര്‍ടണ്‍ മൂന്ന് വിക്കറ്റും ടോം ബെയ്‌ലി രണ്ട് വിക്കറ്റും നേടി. ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത് ചാഹറുമാരാണ്. രണ്ടു പേരും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അക്‌സര്‍ പട്ടേല്‍ രണ്ട് വിക്കറ്റുമെടുത്തു. ഇന്നത്തെ ജയത്തോടെ പരമ്പരയിലെ ആശ്വാസ ജയം ഇംഗ്ലണ്ട് നേടി. പരമ്പര ഇന്ത്യ ജയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook