കാര്യവട്ടം: മൂന്നാം ഏകദിനത്തില്‍ ഇന്ത്യ എയ്ക്കെതിരെ ഇംഗ്ലണ്ട് ലയണ്‍സിന് 173 റണ്‍സിന്റെ വിജയലക്ഷ്യം. കഴിഞ്ഞ മത്സരത്തിലെ മികവ് ഇന്ന് ആവര്‍ത്തിക്കാന്‍ ആകാതെ വന്ന ഇന്ത്യ എയുടെ മുന്നേറ്റം പരാജയമായിരുന്നു. ഓപ്പണറും നായകനുമായ അജിങ്ക്യ രഹാനെ റണ്ണൊന്നും എടുക്കാതെ മടങ്ങിയപ്പോള്‍ വിലക്ക് കഴിഞ്ഞെത്തിയ കെ.എല്‍.രാഹുല്‍ 13 റണ്‍സ് മാത്രമാണെടുത്തത്.

മധ്യനിരയില്‍ 30 റണ്‍സെടുത്ത ഇഷാന്‍ കിഷനും വാലറ്റത്ത് 39 റണ്‍സെടുത്ത ചാഹറുമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചു നിന്നത്. വിഹാരി 16 റണ്‍സും ശ്രേയസ് അയ്യര്‍ 13 റണ്‍സും മാത്രമാണെടുത്തത്. ക്രുണാല്‍ പാണ്ഡ്യ 21 റണ്‍സെടുത്തു. മുന്‍നിരയെ തകര്‍ത്ത ലൂയിസ് ഗ്രിഗറി-ജാമി ഓവര്‍ട്ടണ്‍ കൂട്ടുകെട്ടാണ് ഇന്ത്യ എയ്ക്ക് കനത്ത പ്രഹരം നല്‍കിയത്.

മൂന്ന് വിക്കറ്റുമായി ഓവര്‍ട്ടണും രണ്ട് വിക്കറ്റ് വീതം നേടിയ ഗ്രിഗറിയും മാത്യു കാര്‍ട്ടറും വില്‍ ജാക്‌സും ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെ അധിക നേരം ക്രീസില്‍ തുടരാന്‍ അനുവദിക്കാതെ മടക്കി അയക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ലയണ്‍സ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സെടുത്തിട്ടുണ്ട്. ഓപ്പണര്‍ അലക്‌സ് ഡേവിസാണ് പുറത്തായത്. അക്‌സര്‍ പട്ടേലിനാണ് വിക്കറ്റ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook