Latest News

ഒറ്റക്ക് പൊരുതി ജമീമയുടെ അര്‍ധ സെഞ്ചുറി; ന്യൂസിലാന്റിനെതിരെ ഇന്ത്യക്ക് 135 റണ്‍സ്

മധ്യനിരയുടെ മോശം പ്രകടനമാണ് ഇന്ത്യക്ക് ഇന്നും തിരിച്ചടിയായത്.

ഓക്ക്‌ലാന്‍ഡ്: മുതിര്‍ന്ന താരങ്ങളെല്ലാം നേരത്തെ മടങ്ങിയപ്പോള്‍ ഇന്ത്യക്കായി ജമീമ റോഡ്രിഗ്വസിന്റെ ഒറ്റയാള്‍ പോരാട്ടം. അര്‍ധ സെഞ്ചുറി നേടിയ ജമീമയുടെ ചെറുത്തു നില്‍പ്പില്‍ ന്യൂസിലാന്റിനെതിരെ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ്.

ഓപ്പണര്‍ പ്രിയ പുനിയ ഇന്നും തുടക്കത്തില്‍ തന്നെ മടങ്ങിയപ്പോള്‍ ഹിറ്റ് കൂട്ടുകെട്ടായ സ്മൃതി മന്ദാനയും ജമീമയും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. കഴിഞ്ഞ കളിയുടെ തനിയാവര്‍ത്തനം പ്രതീക്ഷിച്ചിരിക്കെ മന്ദാന പുറത്തായി. 27 പന്തുകളില്‍ നിന്നും 36 റണ്‍സുമായാണ് മന്ദാന പുറത്തായത്. പകരമെത്തിയ നായിക ഹര്‍മന്‍പ്രീത് അഞ്ച് റണ്‍സ് മാത്രമെടുത്ത് പുറത്തായി. പിന്നാലെ കളിയുടെ നിയന്ത്രണം ജമീമ ഏറ്റെടുത്തു.

ഒരറ്റത്ത് വിക്കറ്റുകള്‍ വീണു കൊണ്ടിരിക്കുമ്പോഴും ജമീമ പൊരുതുകയായിരുന്നു. 53 പന്തുകളില്‍ നിന്നും 72 റണ്‍സാണ് ജമീമ എടുത്തത്. ഇതില്‍ ആറ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടും. ജമീമയും മന്ദാനയും ഒഴികെ മറ്റാരും രണ്ടക്കം കാണാതെ മടങ്ങിയത് സ്‌കോറിങിനെ ബാധിച്ചു. മധ്യനിരയുടെ മോശം പ്രകടനമാണ് ഇന്ത്യക്ക് ഇന്നും തിരിച്ചടിയായത്.

ന്യൂസിലാന്റിനായി റോസ്‌മേരി രണ്ട് വിക്കറ്റെടുത്തപ്പോള്‍ സോഫി ഡെവിനും അമേലിയ കെറും ലേയ് കാസ്‌പെര്‍ക്കും ഓരോ വിക്കറ്റ് വീഴ്ത്തി. ആദ്യ കളിയില്‍ മുന്നിട്ടുനിന്നിട്ടും പരാജയപ്പെട്ട ഇന്ത്യക്ക് ഇന്ന് ജയിച്ചാല്‍ മാത്രമേ പരമ്പരയില്‍ ഒപ്പമെത്താനാവുകയുള്ളൂ.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ind women vs nz women jamimiah takes india to safe zone

Next Story
എം.ജി സർവ്വകലാശാലയ്ക്ക് വനിതാ കിരീടം; അന്തർസസർവ്വകലാശാല മീറ്റിൽ രണ്ടാമത്inter university meet
The moderation of comments is automated and not cleared manually by malayalam.indianexpress.com