തിരുവനന്തപുരം: തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നവംബർ ഒന്നിന് നടക്കുന്ന ഇന്ത്യ – വിന്റീസ് ഏകദിന മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന ഈ മാസം 17 ന് ആരംഭിക്കും. ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് വില്‍പ്പന. പേടിഎമ്മാണ് മത്സരത്തിന്റെ ടിക്കറ്റിങ്ങ് പാര്‍ട്ട്ണര്‍.

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മൊബൈലിലെ ടിക്കറ്റ് പകര്‍പ്പോ, പ്രിന്റൗട്ടോ എടുത്ത് സ്‌റ്റേഡിയത്തിനകത്ത് പ്രവേശിക്കാനാവും. 1,000, 2000, 3000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. മത്സര വരുമാനത്തിന്റെ പങ്ക് കെസിഎ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കും.

ഒക്ടോബർ 30ന് ഉച്ചക്ക് ജെറ്റ് എയര്‍വേസിന്റെ വിമാനത്തില്‍ ഇരു ടീമുകളും തിരുവനന്തപുരത്തെത്തും. കോവളത്ത് ലീല ഹോട്ടലിലാണ് ഇരു ടീമുകൾക്കും താമസം ഒരുക്കിയിരിക്കുന്നത്. 31 ന് രാവിലെ വെസ്റ്റ് ഇന്റീസ് ടീമും ഉച്ചകഴിഞ്ഞ് ഇന്ത്യന്‍ ടീമും സ്റ്റേഡിയത്തിൽ പരിശീലനം നടത്തും.

കെസിഎ ക്യൂറേറ്റര്‍ ബിജുവിന്റെ നേതൃത്വത്തില്‍ സ്റ്റേഡിയത്തിൽ പിച്ച് നിര്‍മാണം അവസാന ഘട്ടത്തിലാണ്.  പുതുതായി കോര്‍പ്പറേറ്റ് ബോക്‌സുകള്‍ നിര്‍മിച്ചിട്ടുണ്ട്. മത്സരം കാണാൻ മുഖ്യമന്ത്രി പിണറായി വിജയനടക്കമുളളവർ എത്തും.  മത്സരദിവസം സ്റ്റേഡിയത്തിൽ ഭക്ഷണം വിതരണം ചെയ്യാനുളള അനുമതി കുടുംബശ്രീക്കും ജയിൽവകുപ്പിനും നൽകി.

മത്സരത്തോടനുബന്ധിച്ച് ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. മത്സരത്തിന്റെ സംഘാടക സമിതി യോഗം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉത്ഘാടനം ചെയ്യ്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ