Latest News

പൃഥ്വി ഷാ നല്‍കിയ പ്രതീക്ഷയില്‍ കത്തിക്കയറി ഇന്ത്യ; ചായയ്ക്ക് പിരിഞ്ഞത് 232 റണ്‍സുമായി

ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും അജിങ്ക്യ രഹാനെയുമാണ് ഇപ്പോള്‍ ക്രീസില്‍

Virat Kohli, Virat Kohli hundred, India national cricket team, South Africa national cricket team, Test cricket, cricket, indian express
India's captain Virat Kohli raises his bat after reaching half century during the second day of the second cricket test match between South Africa and India at Centurion Park in Pretoria, South Africa, Sunday, Jan. 14, 2018. (AP Photo/Themba Hadebe)

രാജ്കോട്ട്: അരങ്ങേറ്റക്കാരന്‍ പൃഥ്വി ഷായുടെ സെഞ്ചുറിയുടേയും ചേതേശ്വര്‍ പൂജാരയുടെ അര്‍ധ സെഞ്ചുറിയുടേയും കരുത്തില്‍ രാജ്കോട്ട് ടെസ്റ്റിന്റെ ആദ്യ ദിവസം ഇന്ത്യ ശക്തമായ നിലയില്‍. ചായയ്ക്ക് പിരിയുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 232 എന്ന നിലയിലായിരുന്നു.

134 റണ്‍സുമായാണ് തന്റെ അരങ്ങേറ്റ ഇന്നിങ്‌സ് പൃഥ്വി ഷാ അവസാനിപ്പിച്ചത്. 154 പന്ത് ബാറ്റ് ചെയ്ത്, ദേവന്ദ്ര ബിഷുവിന്റെ പന്തില്‍ പുറത്തായി മടങ്ങുമ്പോഴേക്കും പൃഥ്വി ഒരുപിടി റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കിയിരുന്നു. 130 പന്തില്‍ നിന്നുമാണ് ചേതേശ്വര്‍ പൂജാര 86 റണ്‍സെടുത്തത്. പൂജാരയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് അവസാനം നഷ്ടമായത്. പൂജാരയെ ഷെര്‍മന്‍ ലൂയിസാണ് പുറത്താക്കിയത്.

ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും അജിങ്ക്യ രഹാനെയുമാണ് ഇപ്പോള്‍ ക്രീസില്‍. കോഹ്‌ലി പത്ത് റണ്‍സെടുത്തിട്ടുണ്ട്. രഹാനെ ഒരു റണ്‍സുമായി അക്കൗണ്ട് തുറന്നതേയുള്ളൂ. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 240 ന് മൂന്ന് എന്ന നിലയിലാണ്.

ഇന്നിങ്സിന്റെ തുടക്കത്തില്‍ തന്നെ ലോകേഷ് രാഹുലിനെ ഇന്ത്യയ്ക്ക് നഷ്ടമായി. വെറും നാലു പന്തുകള്‍ മാത്രം നീണ്ട ഇന്നിങ്സിനൊടുവില്‍ റണ്ണൊന്നുമെടുക്കാനാകാതെ ഷാനന്‍ ഗബ്രിയേലിന്റെ പന്തില്‍ രാഹുല്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങുകയായിരുന്നു. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ind vs wi rajkot test updates

Next Story
സച്ചിൻ ദൈവമാണെങ്കിൽ ധോണി രാജാവാണ്; ഹോങ്കോങ് താരംravi shastri, രവി ശാസ്ത്രി,cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,
The moderation of comments is automated and not cleared manually by malayalam.indianexpress.com