പൂനെ: ഓസ്‌ട്രേലിയ്ക്കും വിന്‍ഡീസിനുമെതിരായ ട്വന്റി-20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ധോണിയില്ലെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. താരത്തിന്റെ പ്രായവും ഫോമില്ലായ്മയുമെല്ലാം വിമര്‍ശനത്തിന് ഇടയാക്കുന്നുണ്ടെങ്കിലും ധോണി എന്റെ ബുദ്ധിരാക്ഷസന്റെ സാന്നിധ്യം ടീമിന് നല്‍കുന്ന കരുത്ത് ചെറുതല്ല എന്നതാണ് ആ പുറത്താക്കലില്‍ ഞെട്ടലുണ്ടാക്കുന്നത്.

എന്നാല്‍ കളിക്കിടെ പ്രായം തന്നെ ബാധിച്ചിട്ടില്ലെന്ന് ഒരിക്കല്‍ കൂടി ധോണി തെളിയിച്ചു. വിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഹെംറാജിന്റെ ക്യാച്ച് ധോണി എടുത്തത് പിന്നോട്ട് ഓടി ഫുള്‍ ലെങ്ത്തില്‍ ചാടിയാണ്. ബുംറ എറിഞ്ഞ ഇന്ത്യയുടെ ആറാമത്തെ ഓവറിന്റെ അഞ്ചാമത്തെ പന്തിലായിരുന്നു ഹെംറാജ് പുറത്താകുന്നത്. ബുംറയെ ഉയര്‍ത്തി അടിച്ച ഹെംറാജിനെ വിക്കറ്റിന് പിന്നില്‍ നിന്നും മീറ്ററുകള്‍ പിന്നോട്ട് ഓടി ചാടിയാണ് ധോണി കൈപ്പിടിയിലൊതുക്കിയത്.

ധോണിയുടെ മാസ്മരിക ക്യാച്ചിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ട്വന്റി-20 പരമ്പരകള്‍ക്കുള്ള ടീമുകളില്‍ നിന്നും പുറത്താക്കപ്പെട്ട ദിവസം തന്നെ ധോണി തന്റെ വിമര്‍ശകര്‍ക്കുള്ള മറുപടി നല്‍കി എന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. നിരവധി പേരാണ് താരത്തെ പ്രശംസിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, പ്രായമോ ഫോമില്ലായ്മയോ അല്ല ധോണിയെ പുറത്താക്കാന്‍ കാരണമെന്നാണ് മുഖ്യ പരിശീലകന്‍ എംഎസ്‌കെ പ്രസാദ് പറയുന്നത്. യുവതാരം ഋഷഭ് പന്തിന് അവസരം കൊടുക്കുകയും അടുത്ത വിക്കറ്റ് കീപ്പറായി വളര്‍ത്തി കൊണ്ടു വരികയുമാണ് ലക്ഷ്യം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook