ചെന്നൈ: ഇന്ത്യ-വിന്‍ഡീസ് ട്വന്റി-20 പരമ്പരയിലെ അവസാന മത്സരം ഇന്ന് ചെന്നൈയില്‍. പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിയ ഇന്ത്യയ്ക്കിത് പരമ്പര തൂത്തുവാരാനുള്ള അവസരമാണ്. അതേസമയം ഇന്ന് ജയിച്ച് ആശ്വസിക്കുകയാണ് വിന്‍ഡീസിന്റെ ലക്ഷ്യം.

നായകന്‍ രോഹിത് ശര്‍മ്മയുടെ ഉജ്ജ്വല ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷ. കഴിഞ്ഞ മത്സരത്തിലേത് പോലൊരു സെഞ്ചുറി ഇന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്. ട്വന്റി20 ലോകചാംപ്യന്‍മാരുടെ പെരുമയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ വിന്‍ഡീസ് മറന്നപ്പോള്‍ പരീശീലന മല്‍സരത്തിന്റെ ലാഘവത്തോടെയാണ് ആദ്യ രണ്ടു മല്‍സരങ്ങളും ഇന്ത്യ ജയിച്ചത്. കിട്ടിയ അവസരം ശരിക്കു മുതലാക്കിയ ചില താരങ്ങളാകട്ടെ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തു.

Read Also: ദിവസകൂലിക്കാരനിൽ നിന്ന് ലോകകപ്പ് ജേതാവിലേക്ക്; മുനാഫ് പട്ടേൽ ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ചെന്നൈയില്‍ ഇന്നത്തെ കളിയും ജയിച്ചു പരമ്പര തൂത്തുവാരാനിറങ്ങുന്ന ഇന്ത്യയ്‌ക്കെതിരെ ആശ്വാസ ജയം നേടുക എന്നതുപോലും വിന്‍ഡീസിനു കഠിനമാണ്. കുല്‍ദീപ് യാദവിനു വിശ്രമം അനുവദിച്ചതോടെ ഇന്ന് ചാഹല്‍ ടീമിലെത്തും. വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാരെ ലെഗ് സ്പിന്‍ കെണിയില്‍ കുടുക്കാന്‍ ചാഹലും എറിഞ്ഞൊതുക്കാന്‍ ഭുവനേശ്വര്‍ കുമാറും കോപ്പുകൂട്ടും. ക്രുനാല്‍ പാണ്ഡ്യ, ഖലീല്‍ അഹമ്മദ് എന്നിവരും പരമ്പരയിലെ അവസാനത്തെ കളിയിലും തിളക്കമാര്‍ന്ന പ്രകടനം പുറത്തെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.

Read Also: ഓൾ സ്റ്റാഴ്സ് പരാജയപ്പെടാൻ കാരണം സച്ചിൻ; മാസ്റ്റർ ബ്ലാസ്റ്ററിനെതിരെ ഷെയ്ൻ വോൺ

അതേസമയം, രോഹിത് ശര്‍മ്മയെ ഇന്ന് കാത്തിരിക്കുന്നത് ട്വന്റി-20യിലെ ഏറ്റവും കൂടുതല്‍ റണ്‍സുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡാണ്. ഒന്നാമതുള്ള കിവീസ് താരം മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ മറി കടക്കാന്‍ രോഹിതിന് ഇനി വേണ്ടത് 69 റണ്‍സ് മാത്രമാണ്. 2203 റണ്‍സാണ് നിലവില്‍ രോഹിത്തിന്റെ സമ്പാദ്യം. 2271 റണ്‍സാണ് ഗുപ്റ്റിലിന്റെ പേരിലുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook