ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിലെ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ടി20 പരമ്പര തൂത്തുവാരിയ ഇന്ത്യ ഏകദിന പരമ്പരയിലും ആധിപത്യം തുടരാമെന്ന പ്രതീക്ഷയിലാണ്. മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയാണ് ഇന്ത്യയും വിൻഡീസും കളിക്കുന്നത്. അവസാന ടി20 മത്സരം നടന്ന ഗയാനയിൽ തന്നെയാണ് ഏകദിന മത്സരങ്ങൾക്കും തുടക്കമാകുന്നത്.

ലോകകപ്പിൽ ഇന്ത്യ സെമിയിൽ നിന്ന് പുറത്തായതിന് ശേഷമുള്ള ആദ്യ ഏകദിന പരമ്പരയാണിത്. കരീബിയൻ മണ്ണിലൂടെ ഏകദിന ക്രിക്കറ്റിൽ വീണ്ടും കരുത്ത് കാട്ടാനാണ് ഇന്ത്യ ഇറങ്ങുന്നത്. ലോകകപ്പിനിടെ പരിക്കേറ്റ് പുറത്തായ ശിഖർ ധവാൻ ടീമിലേക്ക് മടങ്ങിയെത്തിയത് ഇന്ത്യൻ പ്രതീക്ഷകൾ സജീവമാക്കുന്നു.

ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരക്രമം

ഒന്നാം ഏകദിനം – ഓഗസ്റ്റ് 8 – പ്രൊവിഡൻസ് സ്റ്റേഡിയം, ഗയാന

രണ്ടാം ഏകദിനം – ഓഗസ്റ്റ് 11 – പോർട്ട് ഓഫ് സ്‌പെയ്ൻ, ട്രിനിഡാട്

മൂന്നാം ഏകദിനം – ഓഗസ്റ്റ് 14 – പോർട്ട് ഓഫ് സ്‌പെയ്ൻ, ട്രിനിഡാട്

ഇന്ത്യ – വെസ്റ്റ് ഇൻഡീസ് പോരാട്ടം എപ്പോൾ?

ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്കാണ് ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരം ആരംഭിക്കുന്നത്.

ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരം സംപ്രേഷണം ചെയ്യുന്ന ടി.വി ചാനൽ

ക്രിക്കറ്റ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ – വിൻഡീസ് ഏകദിന മത്സരങ്ങൾ സോണി പിച്ചേഴ്സ് സ്‌പോർട്സ് നെറ്റ്‌വർക്കിലൂടെ കാണാം. സോണി ലൈവിലൂടെ മത്സരം വീക്ഷിക്കാവുന്നതാണ്.

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം

ഇന്ത്യ : വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, ശിഖർ ധവാൻ, കെ.എൽ.രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, കേദാർ ജാദവ്, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ്, നവ്‌ദീപ് സൈനി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook