പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വീണ്ടും മഴ രസം കൊല്ലിയായി എത്തിയെങ്കിലും വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. നായകന്‍ വിരാട് കോഹ്‌ലിയുടെ സെഞ്ചുറിയുടെ മികവില്‍ മികച്ച സ്‌കോര്‍ നേടിയ ഇന്ത്യ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമ പ്രകാരമാണ് ജയിച്ചത്.

മഴമൂലം 46 ഓവറില്‍ 270 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസ് 42 ഓവറില്‍ 210 റണ്‍സ് മാത്രമാണെടുത്തത്. 59 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. ഒന്നാം മത്സരം ഉപേക്ഷിക്കുകയായിരുന്നു.

125 പന്തില്‍ 120 റണ്‍സ് നേടിയ നായകന്‍ വിരാട് കോഹ്‌ലിയാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. എന്നാല്‍ വിന്‍ഡീസ് ബാറ്റ്‌സ്മാന്മാരില്‍ എവിന്‍ ലൂയിസ് ഒഴികെ ആരും തിളങ്ങിയില്ല. ലൂയിസ് 65 റണ്‍സ് നേടി. നാല് വിക്കറ്റ് നേടിയ ഭുവനേശ്വര്‍ കുമാറാണ് വിന്‍ഡീസിനെ എറിഞ്ഞിട്ടത്. കോഹ്‌ലിയാണ് കളിയിലെ താരം.

Read Here: India vs West Indies 2nd ODI Highlights: India win rain-curtailed match

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook