Latest News

ഷായുടെ ‘ഷോയില്‍’ പൂജാരയ്ക്കും കോഹ്‌ലിക്കും ഫിഫ്റ്റി; ആദ്യ ദിനം ഇന്ത്യ 364-4

അര്‍ധ സെഞ്ചുറി തികച്ച നായകന്‍ വിരാട് കോഹ്‌ലിയും റിഷഭ് പന്തുമാണ് ക്രീസില്‍

അരങ്ങേറ്റം ആഘോഷമാക്കിയ പൃഥ്വി ഷായുടെ മികവില്‍ രാജ്‌കോട്ട് ടെസ്റ്റിന്റെ ആദ്യ ദിവസം ഇന്ത്യയ്ക്ക് മേല്‍ക്കൈ. ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യയുടെ നില നാല് വിക്കറ്റ് നഷ്ടത്തില്‍ 364 എന്നാണ്. രഹാനെയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് അവസാനമായി നഷ്ടമായത്.

അര്‍ധ സെഞ്ചുറി തികച്ച നായകന്‍ വിരാട് കോഹ്‌ലിയും റിഷഭ് പന്തുമാണ് ക്രീസില്‍. കോഹ്‌ലി 137 പന്തില്‍ 72 റണ്‍സെടുത്തിട്ടുണ്ട്. 41 റണ്‍സെടുത്താണ് രഹാനെ പുറത്തായത്. നേരത്തെ ഓപ്പണര്‍ പൃഥ്വി ഷായുടെ സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

134 റണ്‍സുമായാണ് തന്റെ അരങ്ങേറ്റ ഇന്നിങ്‌സ് പൃഥ്വി ഷാ അവസാനിപ്പിച്ചത്. 154 പന്ത് ബാറ്റ് ചെയ്ത്, ദേവന്ദ്ര ബിഷുവിന്റെ പന്തില്‍ പുറത്തായി മടങ്ങുമ്പോഴേക്കും പൃഥ്വി ഒരുപിടി റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കിയിരുന്നു. 130 പന്തില്‍ നിന്നുമാണ് ചേതേശ്വര്‍ പൂജാര 86 റണ്‍സെടുത്തത്. പൂജാരയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് അവസാനം നഷ്ടമായത്. പൂജാരയെ ഷെര്‍മന്‍ ലൂയിസാണ് പുറത്താക്കിയത്.

ഇന്നിങ്സിന്റെ തുടക്കത്തില്‍ തന്നെ ലോകേഷ് രാഹുലിനെ ഇന്ത്യയക്ക് നഷ്ടമായി. വെറും നാലു പന്തുകള്‍ മാത്രം നീണ്ട ഇന്നിങ്സിനൊടുവില്‍ റണ്ണൊന്നുമെടുക്കാനാകാതെ ഷാനന്‍ ഗബ്രിയേലിന്റെ പന്തില്‍ രാഹുല്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങുകയായിരുന്നു. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്കു വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന 293-ാം താരമാണ് ഷാ.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ind vs wi first stumps india in steady

Next Story
“ചങ്കരൻ പിന്നെയും തെങ്ങിൽ തന്നെ”; വിൻഡീസിനെതിരെയും രാഹുലിന്റെ മണ്ടൻ തീരുമാനം, ആരാധകർ കലിപ്പില്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express
X