scorecardresearch

Latest News

IND vs WI 5th ODI LIVE Cricket Score: വാംഅപ്പിന് പോലും തികഞ്ഞില്ല; കാര്യവട്ടത്ത് അനായാസം ഇന്ത്യ, ഒപ്പം പരമ്പരയും

LIVE Score, India vs West Indies 5th ODI, Playing 11 Live Score Streaming Online: 56 പന്തില്‍ നിന്നും നാല് സിക്‌സും അഞ്ച് ഫോറുമായി 63 റണ്‍സാണ് രോഹിത് നേടിയത്. ആറ് ഫോറടക്കം 29 പന്തില്‍ നിന്നും കോഹ്ലി 33 റണ്‍സും നേടി.

IND vs WI 5th ODI LIVE Cricket Score: ഇന്ത്യ-വിന്‍ഡീസ് പരമ്പരയിലെ അവസാന ഏകദിനവും പരമ്പരയും സ്വന്തമാക്കി ഇന്ത്യ. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഒരെണ്ണം സമനിലയായപ്പോള്‍ മൂന്നെണ്ണം ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു. കാര്യവട്ടം ഏകദിനത്തില്‍ ഒമ്പത് വിക്കറ്റിനാണ് ഇന്ത്യന്‍ വിജയം. അര്‍ധ സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മയും നായകന്‍ കോഹ്ലിയും ചേര്‍ന്ന് ഇന്ത്യയെ അനായാസം വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

56 പന്തില്‍ നിന്നും നാല് സിക്‌സും അഞ്ച് ഫോറുമായി 63 റണ്‍സാണ് രോഹിത് നേടിയത്. ആറ് ഫോറടക്കം 29 പന്തില്‍ നിന്നും കോഹ്ലി 33 റണ്‍സും നേടി. ഒപ്പണര്‍ ശിഖര്‍ ധവാനെ മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഓഷാനെ തോമസാണ് ധവാനെ പുറത്താക്കിയത്.

വിന്‍ഡീസ് ബാറ്റിങ് തകർച്ച കണ്ട മത്സരത്തില്‍ 104 റണ്‍സ് മാത്രമേ അവർക്ക് നേടാനായുള്ളൂ. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ നാലും ജസ്പ്രീത് ബുംറ, ഖലീല്‍ അഹമ്മദ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. കുല്‍ദീപും ഭുവനേശ്വറും ഓരോ വിക്കറ്റെടുത്തു. 25 റണ്‍സെടുത്ത നായകന്‍ ജെയ്സണ്‍ ഹോള്‍ഡറാണ് വിന്‍ഡീസിന്‍റെ ടോപ്പ് സ്കോറർ.

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും രാജ്യാന്തര ക്രിക്കറ്റ് കേരളത്തിന്റെ മണ്ണിൽ വിരുന്നെത്തിയത്. കഴിഞ്ഞ വർഷം ടി20 പോരാട്ടമായിരുന്നെങ്കിൽ ഇത്തവണ ഏകദിന മത്സരമാണ് തിരുവന്തപുരത്ത് അരങ്ങേറിയത്.

ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ വിജയത്തിന് ശേഷം ഗുവഹത്തിയിലെത്തിയ ഇന്ത്യ ആദ്യ ഏകദിനത്തിലും അത് ആവർത്തിച്ചു. എന്നാൽ വിശാഖപട്ടണം ഏകദിനത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ വിൻഡീസ് സമനില പിടിച്ചുവാങ്ങി. പുണെയിൽ ജയം വിൻഡീസിനൊപ്പം. 43 റൺസിനാണ് വിൻഡീസ് അന്ന് ഇന്ത്യയെ പരാജയപ്പെടുത്തിയത്. എന്നാൽ കളി മുംബൈയിൽ എത്തിയപ്പോൾ വിൻഡീസ് ഇന്ത്യയുടെ വിശ്വരൂപം കണ്ടു. 224 റൺസിന്റെ കൂറ്റൻ വിജയം.


5.00 pm: മത്സരം അവസാനിച്ചു. ഇന്ത്യയ്ക്ക് 9 വിക്കറ്റ് ജയം. ഇതോടെ പരമ്പരയും ഇന്ത്യയ്ക്ക്.

4.58 pm: ഇന്ത്യ 100 കടന്നു. രോഹിത്തും കോഹ്ലിയും തന്നെയാണ് ക്രീസില്‍. ജയിക്കാന്‍ ഇന രണ്ട് റണ്‍ മാത്രം.

4.51 pm: രോഹിത്തിന് ഫിഫ്റ്റി. 45 പന്തില്‍ നിന്നുമാണ് രോഹിത് ഫിഫ്റ്റി അടിച്ചത്. 12 ഓവർ പിന്നിട്ടു. സ്കോർ 84-1.

4.47 pm: തുടരെ തുടരെ ബൌണ്ടറികളുമായി രോഹിത്തും ധവാനും. രോഹിത് ഫിഫ്റ്റി അടുക്കുന്നു. സ്കോർ 77-1.

4.42 pm: SIX! 200ാം സിക്സ് അടിച്ച് രോഹിത്. സ്കോർ 63-1.

4.39 pm: 10 ഓവർ പിന്നിട്ടപ്പോള്‍ ഇന്ത്യ ഫിഫ്റ്റി കടന്നു. സ്കോർ 52-1. രോഹിത്തും കോഹ്ലിയും ക്രീസില്‍. ഇരുവരും ആക്രമിച്ചാണ് കളിക്കുന്നത്.

4.30 pm: Freehit! രോഹിത്തിനെ തോമസ് പുറത്താക്കിയെങ്കിലും നോബോളായി. എന്നാല്‍ തൊട്ടടുത്ത പന്തും രോഹിത് ക്യാച്ച് നല്‍കി. ഫ്രീ ഹിറ്റ് ആയതിനാല്‍ ഔട്ടായില്ല.

4.28 pm: HitMan Hits! തോമസിനെ അതിർത്തി കടത്തി രോഹിത്തിന്‍റെ കൂറ്റന്‍ സിക്സ്. സ്കോർ 38-1.

4.17 pm: 5 ഓവർ കഴിഞ്ഞു. സ്കോർ 25-1. വിരാടും രോഹിത്തും ക്രീസില്‍.

4.10 pm: വിരാടിനെ ക്യാച്ച് ചെയ്യാനുള്ള സുവർണ്ണാവസരം നഷ്ടപ്പെടുത്തി ഹോള്‍ഡർ. തുടരെ തുടരെ ബൌണ്ടറികളുമായി വിരാട് കളം നിറയുന്നു.

4.04 pm: ഫോർ അടിച്ച് അക്കൌണ്ട് തുറന്ന് കോഹ്ലി. ആർപ്പുവിളികളോടെ നായകനെ വരവേറ്റ് കാര്യവട്ടം.

4.03 pm: ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം. 6 റണ്‍സെടുത്ത ധവാനെ തോമസ് പുറത്താക്കി. സ്കോർ 6-1.

4.00 pm:ഇന്ത്യ ബാറ്റിങ് ആരംഭിച്ചു. ധവാനും രോഹിത്തും ഇന്നിങ്സ് ഓപ്പണ്‍ ചെയ്തു.

3.45 pm: വീണ്ടും ജഡേജ. വിന്‍ഡീസിന് അവസാന വിക്കറ്റും നഷ്ടമായി. ഓഷാനെ തോമസിനെയാണ് ജഡേജ പുറത്താക്കിയത്. ഇന്ത്യയുടെ വിജയലക്ഷ്യം 105.

3.43 pm: Wicket! റോച്ചിനെ പുറത്താക്കി ജഡേജ. കേദാർ ജാദവിന്‍റെ ക്യാച്ചിലാണ് റോച്ച് പുറത്തായത്. ജഡേജയുടെ മൂന്നാം വിക്കറ്റാണിത്. സ്കോർ 103-9.

3.41 pm: വിന്‍ഡീസ് 100 കടന്നു. സ്കോർ 102-8.

3.37 pm: 30 ഓവർ കഴിഞ്ഞു. വിന്‍ഡീസ് 97-8 എന്ന നിലയിലാണ്.

3.34 pm: റിവ്യുവില്‍ റോച്ച് പുതി ജീവന്‍. സ്കോർ 94-8.

3.33 pm: വീണ്ടും കുല്‍ദീപ്. പുതിയ ബാറ്റ്സ്മാന്‍ റോച്ചിനെ എല്‍ബിഡബ്ല്യുവില്‍ കുരുക്കുകയായിരുന്നു. പക്ഷെ വിന്‍ഡീസ് റിവ്യു വിളിച്ചു.

3.30 pm: എട്ടാം വിക്കറ്റും നഷ്ടമായി. കീമോ പോളിനെയാണ് വിന്‍ഡീസിന് നഷ്ടമായത്. അഞ്ച് റണ്‍സ് മാത്രം എടുത്താണ് പോള്‍ പുറത്തായത്. കുല്‍ദീപിനെ ഉയർത്തി അടിച്ച പോളിനെ റായിഡു പിടിയിലൊതുക്കുകയായിരുന്നു. കീമ റോച്ചാണ് പുതിയ താരം.

3.26 pm: ദേവേന്ദ്ര ബിഷുവാണ് പുതിയ ബാറ്റ്സ്മാന്‍.

3.17 pm: വിന്‍ഡീസ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി. നായകന്‍ ഹോള്‍ഡർ പുറത്ത്. 25 റണ്‍സെടുത്താണ് ഹോള്‍ഡർ പുറത്തായത്. കുല്‍ദീപാണ് വിക്കറ്റെടുത്തത്.സ്കോർ 87-7.

3.09 pm: പോളിനെ എല്‍ബിയില്‍ കുരുക്കി കുല്‍ദീപ് യാദവ്. അംപയറുടെ തീരുമാനം നോട്ടൌട്ട് ആയതോടെ റിവ്യൂ വിളിച്ച് ഇന്ത്യ. പക്ഷെ തീരുമാനത്തില്‍ മാറ്റമുണ്ടായില്ല. ഇന്ത്യയ്ക്ക് റിവ്യു നഷ്ടം. സ്കോർ 75-6.

2.59 pm: വിന്‍ഡീസിന് വന്‍ ബാറ്റിങ് തകർച്ച. ആറാം വിക്കറ്റും നഷ്ടം. ഫാബിയന്‍ അലനെ ജസ്പ്രീത് ബുംറയാണ് പുറത്താക്കിയത്. കീമ പോളാണ് പുതിയ ബാറ്റ്സ്മമാന്‍.

2.55 pm: 20 ഓവർ കഴിഞ്ഞപ്പോള്‍ വിന്‍ഡീസ് 64-5 എന്ന നിലയിലാണ്.

2.53 pm: അലനാണ് പുതിയ ബാറ്റ്സ്മാന്‍. കഴിഞ്ഞ കളിയിലേത് പോലെ ഹോള്‍ഡറില്‍ നിന്നും ചെറുത്തു നില്‍പ്പുണ്ടാകുമോ എന്ന പ്രതീക്ഷയിലാണ് ആരാധകർ.

2.45 pm: റോവ്മാൻ പവലിന്റെ വിക്കറ്റാണ് വിൻഡീസിന് അഞ്ചാമത് നഷ്ടമായത്. ഖലീൽ അഹമ്മദിനാണ് വിക്കറ്റ്

2.43 pm: നായകൻ ഹോൾഡർ ക്രീസിലേക്ക്.

2.36 pm: ഹെറ്റ്മയറും പുറത്ത്. ഇതോടെ വിൻഡീസിന്റെ വിക്കറ്റ് നഷ്ടം നാലായി. രവീന്ദ്ര ജഡേജ ഹെറ്റ്മയറെ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു

2.26 pm:

2.23 pm: തകർപ്പൻ അടിക്കാരൻ ഹെറ്റ്മയർ ക്രീസിൽ

2.20 pm: വിൻഡീസിന് മൂന്നാം വിക്കറ്റും നഷ്ടം. ജഡേജയുടെ പന്തിൽ സാമുവേൽസ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് ക്യാച്ച് നൽകി പുറത്തേക്ക്.

2.16 pm: പത്ത് ഓവറിൽ വിൻഡീസ് രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 30 റൺസെടുത്തിട്ടുണ്ട്

2.15 pm: റൺസൊന്നും വഴങ്ങാതെ ജഡേജ ഓവർ അവസാനിപ്പിക്കുന്നു

2.10 pm: പത്ത് ഓവർ പിന്നിടുന്നതിന് മുമ്പ് സ്പിൻ ബോളിങ് പരീക്ഷിച്ച് ഇന്ത്യ. രവീന്ദ്ര ജഡേജ പന്തെറിയുന്നു

2.05 pm: വിൻഡീസ് കളിയിലേക്ക് മടങ്ങിയെത്തുന്നു.സാമുവേൽസിന്റെ തുടർച്ചയായ ബൗണ്ടറികൾ

2.00 pm: രാഹുൽ ദ്രാവിഡിനെ ഐസിസി ആദരിക്കുന്നു

1.55 pm: വിൻഡീസ് റൺറേറ്റ് 1.54

1.50 pm: റണ്ണൊഴുകുന്ന പിച്ചിൽ തെന്നിവീണ് വിൻഡീസ് ബാറ്റിങ് നിര

1.45 pm: ആദ്യ ഓവറുകളിൽ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത് ഇന്ത്യൻ ബോളർമാർ. മൂന്ന് ഓവർ പിന്നിടുമ്പോൾ വിൻഡീസ് 3 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്
1.43 pm: കിറോൺ പവലിന്റെ വിക്കറ്റ്


1.42 pm: രണ്ടാം ഓവറിലെ നാലാം പന്തിൽ ബുമ്രയാണ് റോവ്മാൻ പവലിന്റെ വിക്കറ്റ് വീഴ്ത്തിയത്

1.40 pm: രണ്ടാം ഓവറിൽ വിൻഡീസിന് രണ്ടാ വിക്കറ്റ് നഷ്ടമായി. 1.40 pm: രണ്ടാം ഓവറിൽ വിൻഡീസിന് രണ്ടാ വിക്കറ്റ് നഷ്ടമായി.

1.30 pm: വിൻഡീസ് താരം കിരേൺ പവലാണ് റൺസൊന്നും നേടാനാകാതെ പവലിയനിലേക്ക് മടങ്ങിയത്

1.31 pm: ആദ്യ ഓവറിലെ നാലാം പന്തിൽ വിൻഡീസിന്റെ ആദ്യ വിക്ക്റ്റ് വീണു. ഭുവനേശ്വറിനാണ് വിക്കറ്റ്

1.10 pm:


1.05 pm: ടോസ് നേടിയ വിൻഡീസ് ബാറ്റിങ് തിരഞ്ഞെടുത്തു

12.10 pm: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടീം കാര്യവട്ടം സ്റ്റേഡിയത്തിലെത്തി 12.10 pm: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടീം കാര്യവട്ടം സ്റ്റേഡിയത്തിലെത്തി

11.20 AM: കഴിഞ്ഞ വർഷം നവംബർ 7നാണ് തിരുവനന്തപുരം ഗ്രീൻ ഫീൾഡ് സ്റ്റേഡിയത്തിൽ ആദ്യമായി ഒരു അന്താരാഷ്ട്ര മത്സരം നടക്കുന്നത്. ന്യൂസ്‍ലൻഡിനെതിരായ ടി20 മത്സരമാണ് ഇന്ത്യ തിരുവന്തപുരത്ത് കളിച്ചത്

11.10 AM: തിരുവനന്തപുരം ഗ്രീൻഫീൾഡ് സ്റ്റേഡിയത്തിൽ ഇന്നലെ പരിശീലനതത്തിനെത്തിയ ഇന്ത്യൻ താരങ്ങളും പരിശീലകൻ രവി ശാസ്ത്രിയും


11.00 AM: ക്രിക്കറ്റ് ആരാധകർ കാര്യവട്ടം സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ചുതുടങ്ങി 11.00 AM: ക്രിക്കറ്റ് ആരാധകർ കാര്യവട്ടം സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ചുതുടങ്ങി

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ind vs wi 5th odi live cricket score

Best of Express