രാജ്കോട്ട്: വെസ്റ്റ് ഇന്റീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ഇന്നിങ്സ് ജയം. ഇന്ത്യയുടെ പടുകൂറ്റൻ സ്കോർ പിന്തുടർന്ന വിന്റീസ് ആദ്യ ഇന്നിങ്സിൽ 181 റൺസിനും രണ്ടാം ഇന്നിങ്സിൽ 196 റൺസിനും പുറത്തായി. ഇന്നിങ്സിനും 272 റൺസിനുമാണ് വിജയിച്ചത്.

ഇന്ന് രണ്ടാം ഇന്നിങ്സ് ബാറ്റ് ചെയ്യാനിറങ്ങിയ വിന്റീസിന് വേണ്ടി കീറൺ പവലാണ് പിടിച്ചുനിന്നത്. ഒരറ്റത്ത് നിന്ന പവൽ 93 പന്തിൽ നാല് സിക്സും എട്ട് ഫോറും അടക്കം 83 റൺസ് നേടി. എന്നാൽ മറുഭാഗത്ത് 20 റൺസെങ്കിലും നേടിയത് ഒരൊറ്റ താരമാണ്. റോസ്റ്റൺ ചേസായിരുന്നു ഇത്.

കുൽദീപ് യാദവാണ് രണ്ടാം ഇന്നിങ്സിൽ വിന്റീസിനെ തകർത്തുവിട്ടത്. അഞ്ച് വിക്കറ്റാണ് കുൽദീപ് വീഴ്ത്തിയത്. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിങ്സിൽ ആർ അശ്വിന്റെ നാല് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയുടെ ബോളിങിൽ മികച്ച് നിന്നത്.

ക്യാപ്റ്റൻ ക്രെയ്‌ഗ് ബ്രത്ത്‌വെയ്റ്റ് (10), ഷായി ഹോപ് (17), ഷിംറോൺ ഹിറ്റ്‌മെയർ (11), കീമോ പോൾ (15) എന്നിവർ രണ്ടക്കം കടന്നു. എന്നാൽ സുനിൽ അംബ്രിസ് പൂജ്യത്തിനും ദേവേന്ദ്ര ബിഷു ഒൻപത് റൺസിനും പുറത്തായി.

ഇന്ത്യ തങ്ങളുടെ ആദ്യ ഇന്നിംഗ്സ് 649/9 എന്ന കൂറ്റൻ സ്കോറിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. ഈ സ്കോർ പിന്തുടർന്ന്, ആദ്യ ഇന്നിംഗ്സിൽ വെസ്റ്റ് ഇൻഡീസ് 181 റൺസിന് പുറത്തായി. ഇതോടെ 468 റൺസിന്റെ കൂറ്റൻ ലീഡാണ് ഇന്ത്യ നേടിയത്. തുടർന്ന് ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ ഫോളോ ഓണിനയച്ചു. 94/6 എന്ന നിലയിൽ‌ മൂന്നാം ദിനം കളി പുനരാരംഭിച്ച വെസ്റ്റ് ഇൻഡീസിന് ഇന്ന് 87 റൺസ് മാത്രമേ കൂട്ടിച്ചേർക്കാനായുളളൂ. ഇതിനിടെ അവശേഷിച്ച 4 വിക്കറ്റുകൾ കൂടി നഷ്ടമായി.

സ്പിന്നർമാരുടെ കരുത്തിലാണ് ഇന്ത്യ സന്ദർശകരെ ചുരുട്ടികൂട്ടിയത്. ഇന്ത്യക്കായി രവിചന്ദ്രൻ അശ്വിൻ 4 വിക്കറ്റെടുത്തപ്പോൾ മുഹമ്മദ് ഷമി രണ്ടും രവീന്ദ്ര ജഡേജ, കുൽദീപ്‌ യാദവ്, ഉമേഷ് യാദവ് എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി. മത്സരത്തിൽ ഫോളോ ഓൺ ചെയ്യുന്ന വെസ്റ്റിൻഡീസ് അവസാന വിവരം ലഭിക്കുമ്പോൾ അവരുടെ രണ്ടാം ഇന്നിംഗ്സിൽ 13/0 എന്ന നിലയിലാണ്.

48 ഓവറിൽ ആദ്യ ഇന്നിങ്സ് അവസാനിപ്പിച്ച വെസ്റ്റ് ഇൻഡീസ് നിരയിൽ 53 റൺസെടുത്ത റോസ്റ്റൻ ചേയ്സിനും, 47 റൺസെടുത്ത കീമോ പോളിനും മാത്രമേ തിളങ്ങാനായുള്ളു. നാല് വിൻഡീസ് ബാറ്റ്സ്മാന്മാരാണ് രണ്ടക്കം കാണാതെ പുറത്തായത്.

ഇന്നലെ രവീന്ദ്ര ജഡേജ കൂടി സെഞ്ചുറി തികച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ 600 കടക്കുകയായിരുന്നു. ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 649 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലെയര്‍ ചെയ്തു. 100 റണ്‍സുമായി രവീന്ദ്ര ജഡേജയും 2 റണ്‍സുമായി മുഹമ്മദ് ഷമിയും ക്രീസില്‍ നില്‍ക്കെയാണ് കോഹ്‌ലി ഇരുവരെയും മടക്കി വിളിച്ചത്.

ആദ്യദിനത്തില്‍ അരങ്ങേറ്റക്കാരന്‍ പൃഥ്വി ഷായുടെ സെഞ്ചുറി മികവില്‍ ഇന്ത്യ മികച്ച സ്‌കോര്‍ നേടിയിരുന്നു. 134 റണ്‍സുമായാണ് തന്റെ അരങ്ങേറ്റ ഇന്നിങ്സ് പൃഥ്വി ഷാ അവസാനിപ്പിച്ചത്. 154 പന്ത് ബാറ്റ് ചെയ്ത്, ദേവന്ദ്ര ബിഷുവിന്റെ പന്തില്‍ പുറത്തായി മടങ്ങുമ്പോഴേക്കും പൃഥ്വി ഒരുപിടി റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ