scorecardresearch

രണ്ടാം ടെസ്റ്റിൽ 238 റൺസ് ജയം; പരമ്പര തൂത്തുവാരി ഇന്ത്യ

ഇതോടെ രണ്ട് ടെസ്റ്റുകളുള്ള പരമ്പര ഇന്ത്യ 2-0ന് നേടി

ശ്രീലങ്കയ്ക്കെതിരായ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ഇന്ത്യക്ക് 238 റൺസ് ജയം. ഇതോടെ രണ്ട് ടെസ്റ്റുകളുള്ള പരമ്പര ഇന്ത്യ 2-0ന് നേടി. ഒരു വിക്കറ്റിന് 28 എന്ന നിലയിൽ മൂന്നാം ദിനം കളി പുനരാരംഭിച്ച ശ്രീലങ്ക, ക്യാപ്റ്റൻ ദിമുത് കരുണരയുടെ 107 റൺസിന്റെ മികച്ച സ്‌കോറായതോടെ രണ്ടാം ഇന്നിംഗ്‌സ് 208ന് അവസാനിച്ചു.

പേസർ ജസ്പ്രീത് ബുംറ (3/23), സ്പിന്നർ ആർ അശ്വിൻ (4/55) എന്നിവർ ഇന്ത്യക്കായി ഏഴ് വിക്കറ്റ് നേടി.

ശ്രീലങ്കയ്ക്ക് വേണ്ടി രണ്ടാം ഇന്നിങ്സിൽ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ കരുണരത്‌നെ-കുശാൽ മെൻഡിസ് (54) എന്നിവർ 97 റൺസ് പങ്കിട്ടു. മറ്റാർക്കും മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായില്ല.

മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 252 റൺസ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലിരിക്കെ 303 റൺസിന് ഡിക്ലയർ ചെയ്യുകയായിരുന്നു. ശ്രീലങ്ക ആദ്യ ഇന്നിങ്സിൽ 109 റൺസാണ് നേടിയത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ind vs sl 2nd test 2022 day 3 score updates