കട്ടക്ക്: മൂന്നാം ഏകദിനത്തിലായിരുന്നു ആ സംഭവം. നന്നായി ബാറ്റ് വീശി മുന്നേറിയ ശ്രീലങ്കയുടെ സ്റ്റാർ ബാറ്റ്സ്മാൻ ഉപുൽ തരംഗയെ ധോണി, തന്റെ കഴുകൻ കണ്ണിലും അസാമാന്യ വേഗതയിലും വീഴ്ത്തി. മത്സരം ജയിപ്പിച്ചത് തന്നെ മുൻ നായകന്റെ ഈ നീക്കമാണെന്ന് ആരാധകർ വാഴ്ത്തി.

ഉപുൽ തരംഗയ്ക്കും ശ്രീലങ്കയ്ക്കും മുകളിൽ ധോണിയുടെ കരുനീക്കങ്ങൾ അവിടം കൊണ്ടും അവസാനിച്ചില്ല. നിർണ്ണായകമായ ആദ്യ ടി20 മത്സരത്തിൽ ലങ്കൻ ബൗളിംഗിനെ നേരിടാൻ നാലാമനായി ഇറങ്ങിയ ധോണിയുടെ കരുത്തിലാണ് ഇന്ത്യ 180 എന്ന സ്കോറിലേക്ക് ഉയർന്നത്. 22 പന്ത് നേരിട്ട മുൻ നായകൻ 39 റൺസ് നേടി.

താരം വിക്കറ്റിന് പുറകിൽ കാഴ്ചവച്ച അസാമാന്യ പ്രകടനമാണ് ആദ്യ ടി20 മത്സരത്തിൽ ഉപുൽ തരംഗയുടെ വിക്കറ്റ് വീഴ്ത്തിയത്.

യുസ്‌വേന്ദ്ര ചാഹലിന് തന്നെയാണ് ഈ വിക്കറ്റും. 16 പന്തിൽ 23 റൺസെടുത്ത് നിൽക്കേയാണ് ഉപുൽ തരംഗയുടെ മടക്കം. രണ്ടാം വിക്കറ്റിൽ ലങ്കൻ നിര ശക്തമായി ബാറ്റ് വീശുന്നതിനിടെയാണ് ധോണിയുടെ മികച്ച കീപ്പിംഗ് പ്രകടനം വിനയായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ