/indian-express-malayalam/media/media_files/uploads/2022/03/india-srilanka-Test.jpeg)
IND vs SL 1st Test Day 1: 97 പന്തിൽ 96 റൺസ് നേടിയ ഋഷഭ് പന്തിന്റെ മികവിൽ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം മത്സരം അവസാനിപ്പിക്കുമ്പോൾ ഇന്ത്യ ആറ് വിക്കറ്റിന് 357 റൺസ് എന്ന നിലയിൽ. ഒമ്പത് ബൗണ്ടറികളും നാല് സിക്‌സറുകളും അടങ്ങുന്നതാണ് പന്തിന്റെ മീഡിയം പേസർ സുരംഗ ലക്മൽ പുറത്താക്കും വരെ തുടർന്ന ഇന്നിങ്സ്.
വിരാട് കോഹ്‌ലിക്ക് തന്റെ നൂറാം ടെസ്റ്റിൽ അർദ്ധ സെഞ്ച്വറി നഷ്ടമായി. 58 റൺസ് നേടിയ ഹനുമ വിഹാരിയുമായി 90 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ കോഹ്ലി ഇടങ്കയ്യൻ സ്പിന്നർ ലസിത് എംബുൽഡെനിയയുടെ പന്തിൽ പുറത്തായപ്പോൾ 45 റൺസാണ് ആകെ നേടിയത്. ഒന്നാം ദിനം കളി നിർത്തുമ്പോൾ യഥാക്രമം 45 റൺസുമായി രവീന്ദ്ര ജഡേജയും 10 റൺസുമായി രവിചന്ദ്രൻ അശ്വിനുമാണ് ബാറ്റ് ചെയ്യുന്നത്.
107 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ എംബുൽദേനിയ ലങ്കയുടെ ബൗളർമാരുടെ നിരയിൽ മുന്നിട്ട് നിന്നപ.
ഇന്ത്യ ഇലവൻ: രോഹിത് ശർമ (കാപ്റ്റൻ), മായങ്ക് അഗർവാൾ, ഹനുമ വിഹാരി, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, ജയന്ത് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.
ശ്രീലങ്കൻ ഇലവൻ: ദിമുത് കരുണരത്‌നെ(കാപ്റ്റൻ), ലഹിരു തിരിമന്നെ, പാത്തും നിസ്സാങ്ക, ചരിത് അസലങ്ക, ഏഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡി സിൽവ, നിരോഷൻ ഡിക്ക്വെല്ല(വിക്കറ്റ് കീപ്പർ), സുരംഗ ലക്മൽ, വിശ്വ ഫെർണാണ്ടോ, ലസിത് എംബുൽദേനിയ, ലഹിരു കുമാര
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us