ഓപ്പണറായുള്ള അരങ്ങേറ്റ ടെസ്റ്റ് പരമ്പരയില്‍ തന്നെ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത് തിളങ്ങുകയാണ് രോഹിത് ശര്‍മ്മ. റാഞ്ചിയില്‍ തുടക്കം മുതലേ ആക്രമിച്ചു കളിച്ച രോഹിത് 212 റണ്‍സുമായാണ് പുറത്തായത്. ഇതിനിടെ രസകരമായൊരു സംഭവമുണ്ടായി.
ഇന്നത്തെ കളിയ്ക്ക് മുമ്പായി നടന്ന വിശകലന ചര്‍ച്ചയില്‍ രോഹിത് ശര്‍മ്മയുടെ സ്‌കോര്‍ പ്രവചിച്ച് കൈയടി നേടുകയാണ് ഇതിഹാസ താരം വിവിഎസ് ലക്ഷ്മണ്‍. മത്സരശേഷമാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ലക്ഷ്മണിന്റെ പ്രവചന വീഡിയോ പങ്കുവച്ചത്. അവതാരകയായ മായന്തി ലാംഗര്‍ ലക്ഷ്മണിനോട് രോഹിത് എത്ര റണ്‍സ് നേടുമെന്ന് ചോദിച്ചപ്പോള്‍ ലക്ഷ്മണ്‍ നല്‍കിയ ഉത്തരം 212 എന്നായിരുന്നു.
Read More: ഹിറ്റ്മാന്റെ വെടിക്കെട്ട് ബമ്പര്‍ഹിറ്റ്; അടിയേറ്റ് വീണത് ഒരുപിടി റെക്കോര്‍ഡുകള്‍
ലക്ഷ്മണിന്റെ മറുപടി മായന്തിയേയും ഒപ്പമുണ്ടായ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ഗ്രെയിം സ്മിത്തിനെ ചിരിപ്പിച്ചു. പക്ഷെ മത്സര ശേഷം ലക്ഷ്മണിന്റെ വീഡിയോ പങ്കുവച്ചു കൊണ്ട് സോഷ്യല്‍ മീഡിയ ചോദിക്കുകയാണ്, നോക്കൂ ആരാണ് ഇപ്പോള്‍ ചരിക്കുന്നത്?
@VVSLaxman281 Very Very Special prediction about @ImRo45 #Cricket #indiavssouthafrica #Rohit #Hitman #INDvSA #INDvsSA #ThugLife pic.twitter.com/fTk1WqCZAe
— Aman Singh Phull (@Phull_Of_It) October 20, 2019
ലക്ഷ്മണിന്റെ പ്രവചനത്തെ പ്രശംസിച്ചു കൊണ്ട് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര ട്വീറ്റ് ചെയ്തിട്ടുണ്ട്. രോഹിത് ശര്‍മ്മയുടെ ഇരട്ട സെഞ്ചുറിയുടെ മൂന്നാം ടെസ്‌റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്യുമ്പോള്‍ 500 റണ്‍സിന് വെറും മൂന്ന് റണ്‍സ് മാത്രം അകലെയായിരുന്നു. ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 497 റണ്‍സാണ് ഇന്ത്യ എടുത്തത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ഇന്ന് ബാറ്റിങ് ആരംഭിച്ചത്.