ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ ഉമേഷ് യാദവ് എന്ന താരത്തെ ഉള്‍പ്പെടുത്തിത് ബോളര്‍ എന്ന നിലയിലായിരുന്നു. പക്ഷെ കാലം കാത്തു വച്ചത് മറ്റൊന്നായിരുന്നു. ബോളര്‍ എന്ന നിലയില്‍ പണ്ടേ കഴിവു തെളിയിച്ച ഉമേഷ് ഇന്ന് തന്റെ ബാറ്റിങ്ങിന്റെ പേരിലാണ് ചര്‍ച്ചയാകുന്നത്.
രോഹിത് ശര്‍മ്മ തുടങ്ങി വച്ച വെടിക്കെട്ടിന് ഇന്ത്യയുടെ വാലറ്റത്ത് ഉമേഷ് യാദവ് പുതിയ മാനം നല്‍കുകയായിരുന്നു. ഉമേഷിന്റെ ബാറ്റിന്റെ ചൂടറിഞ്ഞത് ജോര്‍ജ് ലിന്‍ഡെയായിരുന്നു. ജോര്‍ജിന് ആദ്യം നേരിട്ട ഓവറില്‍ രണ്ട് തവണ അതിര്‍ത്തി കടത്തിയ ഉമേഷ് അടുത്ത ഓവറില്‍ മൂന്ന് സിക്‌സ് കൂടി നേടി. 10 പന്തുകളില്‍ നിന്നുമാത്രമായി 31 റണ്‍സാണ് ഉമേഷ് നേടിയത്. ഇതില്‍ അഞ്ച് സിക്‌സുകളും ഉള്‍പ്പെടും. ടെസ്റ്റില്‍ ഉമേഷിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍!
Read More: ഹിറ്റ്മാന്റെ വെടിക്കെട്ട് ബമ്പര്‍ഹിറ്റ്; അടിയേറ്റ് വീണത് ഒരുപിടി റെക്കോര്‍ഡുകള്‍
ഈ വെടിക്കെട്ട് പ്രകടനത്തിലൂടെ ഒരുപിടി റെക്കോര്‍ഡുകളാണ് ഉമേഷ് സ്വന്തം പേരിലാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ അതിവേഗം 30 റണ്‍സ് നേടുന്ന താരമെന്നതാണ് ആദ്യത്തേത്. സ്റ്റീഫന്‍ ഫ്‌ളെമ്മിങ്ങിനേയാണ് ഉമേഷ് പിന്നിലാക്കിയത്. ഫ്‌ളെമ്മിങ് 2004 ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 11 പന്തുകളിലായിരുന്നു 30 റണ്‍സ് നേടിയത്.
Best tribute to @virendersehwag sir on his birthday by Umesh Yadav#HappybirthdaySehwag #virendersehwag #indiavssouthafrica pic.twitter.com/niVTwpC4fT
— Abhishek Ojha (अभिषेक ओझा) (@Abhishek_310396) October 20, 2019
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേരിട്ട ആദ്യ രണ്ട് പന്തുകളും അതിര്‍ത്തി കടത്തിയാണ് ഉമേഷ് തുടക്കമിട്ടത്. ടെസ്റ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം താരമാണ് ഉമേഷ്. ഒപ്പമുള്ളത് സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും വിന്‍ഡീസ് താരം ഫോഫി വില്യംസുമാണ്. സച്ചിനും സഹീറിനും ധോണിയ്ക്കും ശേഷം ടെസ്റ്റില്‍ ആദ്യ പന്തില്‍ തന്നെ സിക്‌സ് നേടുന്ന താരവുമായി മാറി ഉമേഷ്.
വെടിക്കെട്ട് പ്രകടനത്തിലൂടെ ഉമേഷിന്റെ സ്‌ട്രൈക്ക് റേറ്റ് 310 ആയി. ടെസ്റ്റ് ചരിത്രത്തില്‍ തന്നെ 10+ ഇന്നിങ്‌സില്‍ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റാണിത്. പിന്നാലാക്കിയത് ഫ്‌ളെമ്മിങ്ങിനെയാണ്.