/indian-express-malayalam/media/media_files/uploads/2022/01/IND-vs-SA-3rd-Test-Day-3.jpg)
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിൽ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് 198 റൺസ്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 223 റൺസും ദക്ഷിണാഫ്രിക്ക 201 റൺസുമാണ് നേടിയത്.
റണ്ടാം ഇന്നിങ്സിൽ റിഷഭ് പന്ത് ഇന്ത്യക്ക് വേണ്ടി സെഞ്ചുറി നേടി. 139 പന്തിൽ നിന്ന് പുറത്താവാതെ 100 റൺസാണ് റിഷഭ് പന്ത് നേടിയത്.
കെഎൽ രാഹുൽ-10, മായങ്ക് അഗർവാൾ-ഏഴ്, ചേതേശ്വർ പൂജാര-ഒമ്പത്, വിരാട് കോഹ്ലി-29, അജിങ്ക്യ രഹാനെ-1, രവിചന്ദ്രൻ അശ്വിൻ-ഏഴ്, ശർദുൽ ഠാക്കൂർ-അഞ്ച്, ജസ്പ്രീത് ബുംറ-രണ്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റൺസ്. ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവർ റണ്ണൊന്നും എടുക്കാതെ പുറത്തായി.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാർകോ ജാൻസൺ നാല് വിക്കറ്റ് നേടി. ലുംഗി എൻഗിഡിയും കാസിഗോ റബാദയും മൂന്ന് വിക്കറ്റ് നേടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.