റാഞ്ചിയില്‍ ഇന്ത്യ കളിക്കാനിറങ്ങുമ്പോള്‍ റാഞ്ചിയുടെ രാജാവ് എങ്ങനെ മാറി നില്‍ക്കും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര തൂത്തുവാരിയ ഇന്ത്യന്‍ ടീമിലെ സഹതാരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിക്കാന്‍ എത്തിയിരിക്കുകയാണ് എം.എസ്.ധോണി. ജാര്‍ഖണ്ഡുകാരനായ ഷഹ്ബാസ് നദീമിനു ഉപദേശം നല്‍കുന്ന ധോണിയുടെ ചിത്രം ബിസിസിഐ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.
മത്സരത്തിന് മുമ്പു തന്നെ ധോണിയെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും മത്സരശേഷമാണ് താരങ്ങളെ കാണാനെത്തിയത്. ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ട് ഇന്ത്യ പുറത്തായതിനു ശേഷം ക്രിക്കറ്റ് മൈതാനത്ത് ധോണിയെ കണ്ടിട്ടില്ല. താരം അവധി ചോദിച്ച് വാങ്ങുകയായിരുന്നു.
Read More: റാഞ്ചിയിൽ ഇന്ത്യയ്ക്ക് ഇന്നിങ്സ് ജയം; ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര തൂത്തുവാരി
Look who's here pic.twitter.com/whS24IK4Ir
— BCCI (@BCCI) October 22, 2019
ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയേയും ധോണി കണ്ടു. പരമ്പര വിജയത്തിനു ശേഷം ഇന്ത്യന്‍ ഇതിഹാസത്തെ അദ്ദേഹത്തിന്റെ തട്ടകത്തില്‍ കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നായിരുന്നു ധോണിയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് ശാസ്ത്രി പറഞ്ഞത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലും ധോണി കളിക്കുന്നില്ല. പിന്നാലെ വരുന്ന ബംഗ്ലാദേശ് പരമ്പരയിലും ധോണിയുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
Great to see a true Indian legend in his den after a fantastic series win #Dhoni #TeamIndia #INDvsSA pic.twitter.com/P1XKR0iobZ
— Ravi Shastri (@RaviShastriOfc) October 22, 2019
അതേസമയം, റാഞ്ചി ടെസ്റ്റിന്റെ അവസാന ദിവസം താരമായത് ഷഹ്ബാസ് നദീമാണ്. ദക്ഷിണാഫ്രിക്കയുടെ ബാക്കിയുണ്ടായിരുന്ന രണ്ട് വിക്കറ്റും വീഴ്ത്തിയത് റാഞ്ചി സ്വദേശിയായ നദീമായിരുന്നു. ഇതോടെ അരങ്ങേറ്റ ടെസ്റ്റില്‍ നദീമിന്റെ സമ്പാദ്യം നാല് വിക്കറ്റായി.
ഇന്നിങ്സിനും 202 റൺസിനുമാണ് ഇന്ത്യൻ ജയം. ഇതോടെ മൂന്ന് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ തൂത്ത് വാരി. ഇതാദ്യമായാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരുന്നത്. ഇരട്ട സെഞ്ചുറി നേടിയ രോഹിത് ശർമയാണ് മാൻ ഓഫ് ദി മാച്ചും മാൻ ഓഫ് ദി സീരീസും.