നായകനായുള്ള അരങ്ങേറ്റത്തില്‍ കസറി ഡികോക്ക്; ഇന്ത്യയ്ക്ക് ജയിക്കാന്‍ 150 റണ്‍സ്

52 റണ്‍സാണ് ഡികോക്ക് നേടിയത്

മൊഹാലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത് 150 റണ്‍സ്. നായകനായുള്ള അരങ്ങേറ്റത്തില്‍ ആളിക്കത്തിയ ക്വിന്റണ്‍ ഡികോക്കിന്റെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അര്‍ധ സെഞ്ചുറി നേടിയാണ് ഡികോക്ക് പുറത്തായത്.

എട്ട് ഫോറടക്കം 37 പന്തില്‍ 52 റണ്‍സാണ് ഡികോക്ക് നേടിയത്. യുവതാരം ടെംപ ബവുമ 43 പന്തില്‍ 49 റണ്‍സുമായി തകര്‍ത്തടിച്ചു. പിന്നാലെ വന്ന മില്ലര്‍ 18 റണ്‍സെടുത്ത് പുറത്തായി. ഇന്ത്യയ്ക്കായി ദീപക് ചാഹര്‍ നാല് വിക്കറ്റും നവദീപ് സെയ്‌നിയും രവീന്ദ്ര ജഡേജയും ഹാര്‍ദ്ദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ബോളിങ് തിരഞ്ഞെടുത്തു. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. മൂന്ന് മത്സരങ്ങളാണ് ട്വന്റി 20 പരമ്പരയിലുള്ളത്.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. അവസരങ്ങള്‍ ലഭിച്ചിട്ടും പ്രകടനനിലവാരം ഉയര്‍ത്താന്‍ സാധിക്കാത്ത പന്തിന് പരിശീലകന്‍ രവി ശാസ്ത്രി അന്ത്യശാസനം നല്‍കിയിട്ടുണ്ട്.റണ്‍സൊഴുകുന്ന പിച്ചില്‍ രോഹിത് ശര്‍മ മുതല്‍ രവീന്ദ്ര ജഡേജ വരെയുള്ള കൂറ്റനടിക്കാരിലാണ് ഇന്ത്യ പ്രതീക്ഷ വയ്ക്കുന്നത്. മറുവശത്ത് ദക്ഷിണാഫ്രിക്കയ്ക്കു ഈ മത്സരം നിര്‍ണായകമാണ്.

Read Here: കുതിച്ച് പാഞ്ഞ ഡികോക്കിനെ പറന്നു പിടിച്ച് കോഹ്‌ലി, വീഡിയോ

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ind vs sa live score updates298939

The moderation of comments is automated and not cleared manually by malayalam.indianexpress.com