scorecardresearch

അപരാജിത കുതിപ്പിൽ വിസ്മയിപ്പിച്ച് ഇന്ത്യ; ലോകകപ്പ് പ്രതീക്ഷകൾ വാനോളം

ഒന്നാം നമ്പറായ ഇന്ത്യയും രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയുമാണ് ഇന്ന് കൊമ്പുകോർക്കുന്നത്. തുല്ല്യ ശക്തികളാണ് ഏറ്റുമുട്ടുന്നതെന്നതിനാൽ ലോകകപ്പ് ഫൈനലിന് മുന്നോടിയായുള്ള മറ്റൊരു ഫൈനലായും ഈ മത്സരത്തെ വിശേഷിപ്പിക്കാം.

ഒന്നാം നമ്പറായ ഇന്ത്യയും രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയുമാണ് ഇന്ന് കൊമ്പുകോർക്കുന്നത്. തുല്ല്യ ശക്തികളാണ് ഏറ്റുമുട്ടുന്നതെന്നതിനാൽ ലോകകപ്പ് ഫൈനലിന് മുന്നോടിയായുള്ള മറ്റൊരു ഫൈനലായും ഈ മത്സരത്തെ വിശേഷിപ്പിക്കാം.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
IND vs SA Live | World Cup 2023 | India vs South Africa Live

ഫൊട്ടോ: എക്സ് / ബിസിസിഐ ലൈവ്

കൊൽക്കത്ത: ലോകകപ്പില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ 243 റണ്‍സിന് തകർത്ത് വിജയക്കുതിപ്പ് തുടർന്ന് രോഹിത്തും സംഘവും. തുടർച്ചയായ എട്ടാം ജയത്തോടെ പോയിന്റ് പട്ടികയിൽ 16 പോയിന്റുമായി ലീഗ് ഘട്ടത്തില്‍ മുന്നിലെത്താനും നീലപ്പടയ്ക്കായി. ഇന്ത്യ ഉയര്‍ത്തിയ 327 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക വെറും 83 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. അഞ്ച് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്.

Advertisment

ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിരാട് കോഹ്‌ലിയുടെ 49ാമത് സെഞ്ചുറിയുടെ കരുത്തിലാണ് 327 റണ്‍സെടുത്തത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ദക്ഷിണാഫ്രിക്കയെ വരിഞ്ഞുമുറുക്കി. ദക്ഷിണാഫ്രിക്കന്‍ മുന്‍നിര ബാറ്റര്‍മാരെ ബൗളര്‍മാര്‍ നിലംതൊടീക്കാതിരുന്നതോടെ ഇന്ത്യ അനായാസ വിജയം ഉറപ്പിച്ചു.

35ാം പിറന്നാൾ ദിനത്തിൽ സെഞ്ചുറി നേടിയ വിരാട് കോഹ്ലിയുടെ (101) മികവിലാണ് നീലപ്പട ഈഡൻ ഗാർഡൻസിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 326 റൺസെടുത്തത്. ശ്രേയസ് അയ്യർ (77), രോഹിത് ശർമ്മ (40), രവീന്ദ്ര ജഡേജ (29), ശുഭ്മൻ ഗിൽ (23), സൂര്യകുമാർ യാദവ് (22) എന്നിവരും മികച്ച സംഭാവനകൾ നൽകി.

Advertisment

മത്സരത്തിൽ ഇന്ത്യയ്ക്ക് മിന്നൽ തുടക്കം സമ്മാനിച്ചത് രോഹിത് ശർമ്മയാണ്. ജാൻസൻ എറിഞ്ഞ ആദ്യ ഓവറിൽ 17 റൺസാണ് ഹിറ്റ്മാൻ വാരിയത്. 24 പന്തിൽ നിന്ന് 40 റൺസ് വാരിയ രോഹിത് ശർമ്മയുടെ ഇന്നിംഗ്സാണ് ഇന്ത്യയ്ക്ക് സ്വപ്നസമാനമായ തുടക്കം സമ്മാനിച്ചത്. രണ്ട് കൂറ്റൻ സിക്സുകളും 6 ഫോറുകളും ഉൾപ്പെടെ അർധസെഞ്ചുറിയിലേക്ക് കുതിച്ച രോഹിത്തിനെ റബാഡയാണ് പുറത്താക്കിയത്. 23 റൺസെടുത്ത ശുഭ്മൻ ഗില്ലിനെ കേശവ് മഹാരാജ് ക്ലീൻബൌൾഡാക്കി.

അഞ്ച് ദക്ഷിണാഫ്രിക്കൻ ബൌളർമാർ ഓരോ വീതം വിക്കറ്റെടുത്തു. മധ്യ ഓവറുകളിൽ റൺ കണ്ടെത്താൻ വിഷമിച്ചതായി കോഹ്ലി മത്സര ശേഷം പറഞ്ഞു. പ്രതീക്ഷിച്ച ലക്ഷ്യത്തിന് മുകളിൽ നേടിയിട്ടുണ്ടെന്നും ഇനി ബൌളിങ്ങിൽ പിടിക്കാമെന്നും താരം പറഞ്ഞു.

ലോകകപ്പിൽ ഇന്ന് തീപാറും പോരാട്ടത്തിനാണ് ഈ‍ഡൻ ​ഗാർഡൻസിൽ അരങ്ങൊരുന്നത്. ഒന്നാം നമ്പറായ ഇന്ത്യയും രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയുമാണ് ഇന്ന് കൊമ്പുകോർക്കുന്നത്. തുല്ല്യ ശക്തികളാണ് ഏറ്റുമുട്ടുന്നതെന്നതിനാൽ, ഏകദിന ലോകകപ്പ് ഫൈനലിന് മുന്നോടിയായുള്ള മറ്റൊരു ഫൈനലായും ഈ മത്സരത്തെ വിശേഷിപ്പിക്കാം. ഇന്നത്തെ മത്സരത്തിൽ ജയിക്കുന്നവർക്ക് പോയിന്റ് പട്ടികയിൽ സമ്പൂർണ ആധിപത്യം നേടാനാകും. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തു. മുൻ മത്സരത്തിൽ നിന്ന് ഇന്ത്യൻ ടീമിൽ മാറ്റങ്ങളൊന്നുമില്ല.

ലോകകപ്പിൽ ഇതുവരെ കളിച്ച ഏഴ് മത്സരങ്ങളിൽ ഒരു മത്സരം മാത്രം പരാജയപ്പെട്ടാണ് ദക്ഷിണാഫ്രിക്ക വരുന്നത്. ആദ്യം ബാറ്റ് ചെയ്ത് 300 റൺസിന് മുകളിലുള്ള വലിയ സ്കോറുകൾ അടിച്ചെടുത്ത് എതിരാളികളെ സമ്മർദ്ദത്തിലാക്കുന്നതാണ് ദക്ഷിണാഫ്രിക്കൻ ശൈലി. നാല് സെഞ്ചുറിയുമായി ഓപ്പണർ ക്വിന്റൺ ഡീകോക്ക് മുന്നിൽ നിന്ന് നയിക്കുകയാണ്. എയ്ഡൻ മാർക്രവും ഹെൻറിച്ച് ക്ലാസനും വാൻഡർ ഡുസ്സനുമെല്ലാം തകർപ്പൻ ഫോമിലാണ്. ലോകകപ്പിലെ ദക്ഷിണാഫ്രിക്കയുടെ ഏക തോൽവി രണ്ടാമത് ബാറ്റ് ചെയ്തപ്പോഴായിരുന്നു.

ടെസ്റ്റ് പദവി പോലുമില്ലാത്ത നെതർലൻഡ്സിനോടാണ് പ്രോട്ടീസ് പട അടിയറവ് പറഞ്ഞത്. പാക്കിസ്ഥാനോട് ഒരു വിക്കറ്റിന് വിറച്ച് ജയിച്ചതും രണ്ടാമത് ബാറ്റ് ചെയ്തപ്പോഴാണ്. മറുവശത്ത് ലോകകപ്പ് ചരിത്രത്തിലെ അപരാജിത കുതിപ്പ് ഇന്ത്യ തുടരുകയാണ്. ഇന്ത്യൻ നിരയിലെ എല്ലാവരും ഫോമിലേക്ക് ഉയർന്നത് പ്രതീക്ഷ നൽകുന്നതാണ്. കോഹ്ലിയും രോഹിത്തും ഗില്ലും തകർത്തടിക്കുന്നതും, ബൌളർമാർ ഉത്തരവാദിത്തത്തോടെ കടമകൾ നിർവഹിക്കുന്നതും ഇന്ത്യയ്ക്ക് മുൻതൂക്കം നൽകുന്നുണ്ട്.

ഇതിനോടകം സെമി ഫൈനലിൽ യോഗ്യത നേടിയതിനാൽ ഇന്ത്യൻ ടീമിൽ ചില മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ലീഗ് സ്റ്റേജിൽ ദക്ഷിണാഫ്രിക്കയ്ക്ക് പുറമെ നെതർലൻഡ്സിനേയും ഇന്ത്യയ്ക്ക് നേരിടാനുണ്ട്. നവംബർ 12ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഞായറാഴ്ചയാണ് ഇന്ത്യയുടെ അവസാന ലീഗ് മത്സരം. പ്രധാന താരങ്ങൾക്ക് പരിക്കേൽക്കാതിരിക്കാൻ വിശ്രമം അനുവദിക്കാൻ സാധ്യതയുണ്ട്.

Check out More Sports Stories Here

Indian Cricket Team Cricket World Cup

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: