റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര തൂത്തുവാരിയതോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി. സാക്ഷാല്‍ മുഹമ്മദ് അസ്ഹറുദീന്റെ റെക്കോര്‍ഡാണ് കോഹ്‌ലി തകര്‍ത്തത്.
Read More: റാഞ്ചിയിൽ ഇന്ത്യയ്ക്ക് ഇന്നിങ്സ് ജയം; ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര തൂത്തുവാരി
ഏറ്റവും കൂടുതല്‍ പരമ്പര തൂത്തുവാരിയ ഇന്ത്യന്‍ നായകന്‍ എന്ന റെക്കോര്‍ഡാണ് കോഹ്‌ലി തന്റേതാക്കിയത്. കുറഞ്ഞത് മൂന്ന് ടെസ്‌റ്റെങ്കിലുമുളള പരമ്പരകളുടെ കാര്യത്തിലാണ് റെക്കോര്‍ഡ്. അസ്ഹറിന്റെ റെക്കോര്‍ഡില്‍ രണ്ടു വിജയങ്ങളാണുള്ളത്. കോഹ്‌ലി മൂന്നു തവണ ഇന്ത്യയ്ക്ക് സമ്പൂര്‍ണ വിജയം നേടിക്കൊടുത്തിട്ടുണ്ട്. 2016 ല്‍ ന്യൂസിലന്‍ഡിനെ ഇന്ത്യയിലും 2017 ല്‍ ശ്രീലങ്കയെ അവരുടെ നാട്ടിലും ഇന്ത്യ വൈറ്റ് വാഷ് ചെയ്തിരുന്നു. ഇത് രണ്ടും കോഹ്‌ലിയുടെ നായകത്വത്തിലായിരുന്നു.
അസ്ഹറിന്റെ നായകത്വത്തില്‍ ഇന്ത്യ 1993 ല്‍ ഇംഗ്ലണ്ടിനെതിരേയും 1994 ല്‍ ശ്രീലങ്കയ്‌ക്കെതിരേയുമുള്ള പരമ്പരകള്‍ തൂത്ത് വാരിയിരുന്നു. പക്ഷെ രണ്ടും ഇന്ത്യയിലായിരുന്നു. മുന്‍ നായകന്‍ എം.എസ്.ധോണി ഒരു തവണ മാത്രമാണ് സമ്പൂര്‍ണ വിജയം നേക്കൊടുത്തത്. 2013 ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയില്‍ തന്നെയായിരുന്നു അത്. മൊത്തത്തില്‍ സ്വന്തം മണ്ണില്‍ ഇത് ആറാം തവണയാണ് ഇന്ത്യ പരമ്പര തൂത്തുവാരുന്നത്.
Also Read: കോഹ്‌ലിപ്പടയെ അഭിനന്ദിക്കാന്‍ ‘റാഞ്ചിയുടെ രാജാവ്’ എത്തി; ലോക്കല്‍ ബോയ് നദീമിന് ധോണിയുടെ ടിപ്പ്
അസ്ഹറിന്റെ മറ്റൊരു റെക്കോര്‍ഡും കോഹ്‌ലി മറി കടന്നിരുന്നു. ഏറ്റവും കൂടുതല്‍ തവണ എതിരാളികളെ ഫോളോ ഓണിന് അയച്ച ഇന്ത്യന്‍ നായകന്‍ എന്ന റെക്കോര്‍ഡാണ് വിരാട് തിരുത്തിയത്. എട്ട് ഫോളോ ഓണുകളാണ് വിരാടിന്റെ അക്കൗണ്ടിലുള്ളത്. ഇതില്‍ രണ്ടും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ്. അസറുദ്ദീന്‍ ഏഴ് വട്ടമാണ് എതിരാളികളെ ഫോളോ ഓണ്‍ ചെയ്യിപ്പിച്ചത്.