ജഡേജ 200 വിക്കറ്റ് ക്ലബ്ബില്‍; അപൂര്‍വ്വ റെക്കോര്‍ഡ്, അക്രമും മിച്ചല്‍ ജോണ്‍സനും പിന്നില്‍

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിന്റെ മൂന്നാം നാള്‍ ചരിത്രം കുറിച്ച് രവീന്ദ്ര ജഡേജ. സെഞ്ചുറി നേടിയ ഡീന്‍ എല്‍ഗറെ പുറത്താക്കിയതോടെ ജഡേജ ടെസ്റ്റില്‍ 200 വിക്കറ്റ് തികച്ചു. നാഴികക്കല്ല് പിന്നിട്ടതോടെ മറ്റൊരു റെക്കോര്‍ഡും ജഡേജ തന്റെ പേരിലാക്കി മാറ്റി. അതിവേഗം 200 വിക്കറ്റ് ക്ലബ്ബിലെത്തുന്ന ഇടങ്കയ്യന്‍ ബോളര്‍ എന്ന നേട്ടമാണ് ജഡേജ സ്വന്തം പേരിലാക്കിയത്. ഇതോടെ ഇന്ത്യന്‍ താരം പിന്നിലാക്കിയത് രംഗണ ഹേറത്ത്, മിച്ചല്‍ ജോണ്‍സണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, വസീം അക്രം എന്നിവരെയാണ്. വെറും 44 ടെസ്റ്റില്‍ നിന്നുമാണ് […]

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിന്റെ മൂന്നാം നാള്‍ ചരിത്രം കുറിച്ച് രവീന്ദ്ര ജഡേജ. സെഞ്ചുറി നേടിയ ഡീന്‍ എല്‍ഗറെ പുറത്താക്കിയതോടെ ജഡേജ ടെസ്റ്റില്‍ 200 വിക്കറ്റ് തികച്ചു. നാഴികക്കല്ല് പിന്നിട്ടതോടെ മറ്റൊരു റെക്കോര്‍ഡും ജഡേജ തന്റെ പേരിലാക്കി മാറ്റി.

അതിവേഗം 200 വിക്കറ്റ് ക്ലബ്ബിലെത്തുന്ന ഇടങ്കയ്യന്‍ ബോളര്‍ എന്ന നേട്ടമാണ് ജഡേജ സ്വന്തം പേരിലാക്കിയത്. ഇതോടെ ഇന്ത്യന്‍ താരം പിന്നിലാക്കിയത് രംഗണ ഹേറത്ത്, മിച്ചല്‍ ജോണ്‍സണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, വസീം അക്രം എന്നിവരെയാണ്.

വെറും 44 ടെസ്റ്റില്‍ നിന്നുമാണ് ജഡേജ 200 വിക്കറ്റുകളെടുത്തത്. പിന്നിലുള്ള ഹേറത്ത് 47 മത്സരങ്ങളും ജോണ്‍സണ്‍ 49 മത്സരങ്ങളും സ്റ്റാര്‍ക്ക് 50 മത്സരങ്ങളും അക്രം 51 മത്സരങ്ങളുമാണ് കളിച്ചത്. ആറ് വര്‍ഷം പഴയ റെക്കോര്‍ഡാണ് മൂന്ന് മത്സരങ്ങളുടെ വ്യത്യാസത്തില്‍ ജഡേജ ഇന്ന് തിരുത്തിക്കുറിച്ചത്.

Read More: എന്തുവാ മക്കളെ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി കോഹ്‌ലിയുടെയും ജഡേജയുടെയും ആംഗ്യഭാഷ

ഇതോടൊപ്പം 200 വിക്കറ്റുകള്‍ നേടുന്ന 10-ാമത്തെ ഇന്ത്യന്‍ ബോളറുമായി മാറി ജഡേജ. 37 ടെസ്റ്റുകളില്‍ നിന്നും 200 ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ അശ്വിന് പിന്നില്‍ രണ്ടാമതാണ് അതിവേഗം 200 വിക്കറ്റുകള്‍ നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ജഡേജയുടെ സ്ഥാനം.

ഓപ്പണര്‍ ഡീന്‍ എല്‍ഗറും ക്വിന്റണ്‍ ഡികോക്കും സെഞ്ചുറി നേടിയതോടെ ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 385 റണ്‍സെടുത്തിട്ടുണ്ട്.

ഓപ്പണര്‍ ഡീന്‍ എല്‍ഗര്‍ 287 പന്തുകളില്‍ നിന്നും 160 റണ്‍സ് നേടി. നായകന്‍ ഫാഫ് ഡുപ്ലെസിസ് അര്‍ധ സെഞ്ചുറി നേടി പുറത്തായി. 55 റണ്‍സാണ് നായകന്റെ സമ്പാദ്യം. പിന്നാലെ വന്ന ഡികോക്ക് എല്‍ഗറില്‍ നിന്നും ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. 163 പന്തുകള്‍ നേരിട്ട ഡികോക്ക് 111 റണ്‍സ് നേടി. കളി നിര്‍ത്തുമ്പോള്‍ കേശവ് മഹാരാജും സെനുരന്‍ മുത്തുസാമിയുമാണ് ക്രീസിലുള്ളത്.

Read Here: എന്തുവാ മക്കളെ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി കോഹ്‌ലിയുടെയും ജഡേജയുടെയും ആംഗ്യഭാഷ

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ind vs sa first test ravindra jadeja creates new history303748

Next Story
‘ഇരട്ട സെഞ്ചുറി’ക്ക് ഇരട്ട സെഞ്ചുറി കൊണ്ട് മറുപടി പറഞ്ഞ് ദക്ഷിണാഫ്രിക്ക
The moderation of comments is automated and not cleared manually by malayalam.indianexpress.com