വിശാഖപട്ടണം: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കം. ടോസ് നേടിയ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ബാറ്റിങ് തിരഞ്ഞെടുത്തു. രോഹിത് ശര്‍മ്മ ഓപ്പണ്‍ ചെയ്യുമെന്ന് വിരാട് കോഹ്ലി വ്യക്തമാക്കി. ഋഷഭ് പന്തിന് പകരം വൃദ്ധിമാന്‍ സാഹയും ടീമില്‍.
ഗാന്ധി-മണ്ടേല ഫ്രീഡം സീരിസില്‍ തുടര്‍ച്ചയായ പത്താം ടെസ്റ്റ് പരമ്പര നാട്ടില്‍ നേടുക എന്ന ലക്ഷ്യവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ജസ്പ്രീത് ബുംറയ്ക്ക് പരുക്കേറ്റതിനാല്‍ മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ്മ എന്നിവരാണ് ഇന്ത്യയുടെ പേസ് നിരയില്‍ കളിക്കുക. ആര് അശ്വിനും രവീന്ദ്ര ജഡേജയും ടീമിലുണ്ട്.
ഡുപ്ലെസിസാണ് ദക്ഷിണാഫ്രിക്കയെ ടെസ്റ്റില്‍ നയിക്കുന്നത്. അതേസമയം, മഴ പെയ്യാനുള്ള സാധ്യത മത്സരത്തില്‍ ആശങ്കയുടെ കരിനിഴല്‍ പടര്‍ത്തുന്നുണ്ട്. ആദ്യമായി ടെസ്റ്റില്‍ ഓപ്പണറാകുന്ന രോഹിത് ശര്മ്മയിലായിരിക്കും ഇന്ത്യന്‍ ആരാധകരുടെ ശ്രദ്ധ.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, മയങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, വൃദ്ധിമാന്‍ സാഹ, രവീന്ദ്ര ജഡേജ, ആര് അശ്വിന്, ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി.
ദക്ഷിണാഫ്രിക്കന്‍ ടീം: എയ്ഡന്‍ മര്‍ക്രം,ഡീന്‍ എല്‍ഗര്‍, ഡി ബ്രുയന്, ടെംബ ബവുമ, ഫാഫ് ഡുപ്ലെസിസ്, ക്വിന്റണ്‍ ഡികോക്ക്, വെര്‍നന്‍ ഫിലാന്‍ഡര്‍, സെനുരന്‍ മുത്തുസമി, കേശവ് മഹാരാജ്, ഡേന്‍ പിയറ്റ്, കഗിസോ റബാഡ.