/indian-express-malayalam/media/media_files/2025/11/13/india-vs-south-africa-2025-11-13-16-01-17.jpg)
ശുഭ്മാൻ ഗിൽ ടെംബ ബാവുമയ്‌ക്കൊപ്പം (എക്‌സ്‌പ്രസ് ഫോട്ടോ: പാർത്ഥ പോൾ)
ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്ക് വെള്ളിയാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ തുടക്കം. അവസാന ടെസ്റ്റ് പരമ്പരയിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത ആത്മവിശ്വാസത്തിലാണ് ശുഭ്മാൻ ഗില്ലിന്റെ നായകത്വത്തിൽ ടീം ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്മാരെ നേരിടാനൊരുങ്ങുന്നത്. പാക്കിസ്ഥാനെതിരായ പരമ്പര സമനിലയിൽ അവസാനിപ്പിച്ചാണ് ദക്ഷിണാഫ്രിക്കയുടെ വരവ്.
വൈറ്റ് ബോൾ ഫോർമാറ്റുകളിലെ പോരായ്മകൾക്കിടയിലും റെഡ് ബോൾ മത്സരങ്ങളിൽ മികച്ച ഫോമിലുള്ള നായകൻ ഗില്ലിലാണ് ഇന്ത്യൻ ആരാധകരുടെ കണ്ണുകൾ. ധ്രുവ് ജുറലും ടീമിൽ എത്തിയതോടെ ഇന്ത്യൻ ബാറ്റിങ് നിര കൂടുതൽ മെച്ചപ്പെട്ടതായാണ് വിലയിരുത്തൽ. ബൗളിങ്ങിൽ, ജസ്പ്രീത് ബുംറ ദക്ഷിണാഫ്രിക്കൻ ബാറ്റിങ്ങിന് വെല്ലുവിളിയായിരിക്കും.
Leading #TeamIndia in his first Test outing at the iconic Eden Gardens 🏟️
— BCCI (@BCCI) November 13, 2025
🗣️🎥 Captain Shubman Gill is ready to live a special moment in the 1⃣st #INDvSA Test 🙌@IDFCFIRSTBank | @ShubmanGillpic.twitter.com/1MRPTr4Fa4
ഇന്ത്യ സാധ്യത ടീം: യശസ്വി ജയ്‌സ്വാൾ, കെ.എൽ രാഹുൽ , സായ് സുദർശൻ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജൂറൽ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
Also Read: സഞ്ജു-ജഡേജ ട്രേഡ് സങ്കീർണം; രാജസ്ഥാന്റെ കയ്യിൽ പണമില്ല; പിന്നെയും പ്രശ്നങ്ങൾ
സ്ക്വാഡ്
ഇന്ത്യ: യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, സായ് സുദർശൻ, ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത്, ധ്രുവ് ജുറൽ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അക്സർ പട്ടേൽ , ദേവദത്ത് ആകാശ്പാൽ.
ദക്ഷിണാഫ്രിക്ക: എയ്ഡൻ മാർക്രം, റയാൻ റിക്കൽടൺ, ട്രിസ്റ്റൻ സ്റ്റബ്‌സ്, ടെംബ ബാവുമ, ടോണി ഡി സോർസി, ഡെവാൾഡ് ബ്രെവിസ്, കെയ്ൽ വെറെയ്‌നെ, സൈമൺ ഹാർമർ, മാർക്കോ ജാൻസെൻ, കേശവ് മഹാരാജ്, കാഗിസോ റബാഡ, കോർബിൻ ബോഷ്, സെനുറൻ മുത്തുസാമി, സുബ്യൂൾ ഹസാമി.
Different threads, same intensity 🔥 #TeamIndia all geared up for the red-ball challenge against South Africa 💪 @IDFCFIRSTBank | #INDvSApic.twitter.com/RjqAYguOCF
— BCCI (@BCCI) November 12, 2025
ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് മത്സരം എത്ര മണിക്ക് ആരംഭിക്കും?
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം ടെസ്റ്റ് വെള്ളിയാഴ്ച രാവിലെ 9.30ന് ആരംഭിക്കും.
Also Read: ചെന്നൈയിലേക്കുള്ള വരവ് നെറ്റ് വർത്ത് 100 കോടി കടത്തുമോ? സഞ്ജുവിന് എന്ത് ലാഭം?
ഇന്ത്യ - ദക്ഷിണാഫ്രിക്ക മത്സരം, ലൈവ് ടെലികാസ്റ്റ് എവിടെ?
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം ടെസ്റ്റിന്റെ തത്സമയ സംപ്രേഷണം ഇന്ത്യയിൽ സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിൽ ലഭ്യമാകും.
ഇന്ത്യ - ദക്ഷിണാഫ്രിക്ക മത്സരം, തത്സമയ സ്ട്രീമിംഗ് എവിടെ കാണാം?
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം ടെസ്റ്റിന്റെ തത്സമയ സ്ട്രീമിംഗ് ഇന്ത്യയിൽ ജിയോഹോട്ട്സ്റ്റാർ ആപ്പിലും വെബ്‌സൈറ്റിലും ലഭ്യമാകും.
Read More: സഞ്ജുവിനെ ചെന്നൈ ക്യാപ്റ്റൻസി നൽകി സ്വീകരിക്കില്ല; ഡൽഹിയാണ് നല്ലത്: അശ്വിൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us