LIVE Stream India vs South Africa match Online: ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്ന് ആരംഭിക്കും. ഏഴ് വർഷത്തിനിടെ ആദ്യമായി ഒരു കളിക്കാരൻ മാത്രമെന്ന നിലയിൽ വിരാട് കോഹ്ലിയുടെ ഇന്ത്യൻ പ്ലെയിംഗ് ഇലവനിലെത്തുന്ന മത്സരമാണ് ഇന്നത്തേത്. റെഡ്-ബോൾ ക്രിക്കറ്റിൽ അദ്ദേഹത്തിന്റെ പിൻഗാമിയായി കെ എൽ രാഹുൽ എത്രത്തോളം അനുയോജ്യനാണ് എന്ന് വിലയിരുത്തുന്ന പാരമ്പരകൂടിയാകും ഇത്.
പരുക്കേറ്റ രോഹിത് ശർമ്മയുടെ അഭാവത്തിൽ ടീമിനെ നയിക്കുന്ന രാഹുൽ, പരമ്പരയിൽ കോഹ്ലിയുടെ ഉപദേശം തേടുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു ബാറ്റർ എന്ന നിലയിൽ കോഹ്ലിക്ക് മത്സരത്തിൽ പ്രധാന പങ്ക് വഹിക്കാനുണ്ട്. എന്നാൽ പരമ്പരയുടെ തലേന്ന് വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറ പറഞ്ഞതുപോലെ, അദ്ദേഹം ടീമിൽ “എപ്പോഴും ഒരു നേതാവായിരിക്കും”.
ഇംഗ്ലണ്ടിനെതിരെ രാഹുൽ മധ്യനിരയിലാണ് ബാറ്റ് ചെയ്തതെങ്കിലും ശിഖർ ധവാനൊപ്പം ഓപ്പണിങ് റോളിലേക്ക് തിരിച്ചുവരാൻ സാധ്യതയുണ്ട്. ഗംഭീരമായൊരു ആഭ്യന്തര സീസണിന് ശേഷം ടീമിൽ ഇടം നേടിയ ഋതുരാജ് ഗെയ്ക്വാദിന് തന്റെ ഏകദിന അരങ്ങേറ്റത്തിനായി കൂടുതൽ കാത്തിരിക്കേണ്ടി വന്നേക്കാം. നേരത്തെ തന്നെ ടി20 ടീമിൽ സ്ഥാനം നഷ്ടമായിട്ടുള്ള ശിഖർ ധവാന് ഇത് നിർണായകമായ മൂന്ന് മത്സരങ്ങളാണ്.
അതേസമയം, ടെസ്റ്റ് ഫോർമാറ്റിൽ അവിസ്മരണീയമായ വിജയത്തിന് ശേഷം ദക്ഷിണാഫ്രിക്ക ഉയർന്ന ആവേശത്തിലാണ്. മുൻ ടെസ്റ്റുകളിലും ക്യാപ്റ്റൻ ടെംബ ബവുമ നന്നായി കളിച്ചിരുന്നു. ആ ആത്മവിശ്വാസം തന്റെ ബാറ്റിംഗിലും നേതൃത്വത്തിലും അദ്ദേഹം വഹിക്കും. ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ക്വിന്റൺ ഡി കോക്ക് വൈറ്റ് ബോൾ ക്രിക്കറ്റ് മാത്രം കളിക്കുന്ന താരമെന്ന തരത്തിലുള്ള പുതിയ കരിയർ ആരംഭിക്കുന്ന കളിയാണിത്.
ടീം: ഇന്ത്യ: കെ എൽ രാഹുൽ (ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ, ശിഖർ ധവാൻ, ഋതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, വെങ്കിടേഷ് അയ്യർ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), യുസ്വേന്ദ്ര ചാഹൽ, ആർ അശ്വിൻ , ഭുവനേശ്വർ കുമാർ, ദീപക് ചാഹർ, പ്രസിദ്ധ് കൃഷ്ണ, ശാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, ജയന്ത് യാദവ്, നവ്ദീപ് സൈനി.
ദക്ഷിണാഫ്രിക്ക: ടെംബ ബാവുമ (ക്യാപ്റ്റൻ), കേശവ് മഹാരാജ്, ക്വിന്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), സുബൈർ ഹംസ, മാർക്കോ ജാൻസെൻ, ജാനിമാൻ മലൻ, സിസന്ദ മഗല, എയ്ഡൻ മാർക്രം, ഡേവിഡ് മില്ലർ, ലുങ്കി എൻഗിഡി, വെയ്ൻ പാർനെൽ, ആൻഡിലെ ഫെഹ്ലുക്വായോ, ദ്വാഗിൻ പ്രെറ്റോറിയസ് റബാഡ, തബ്രൈസ് ഷംസി, റാസി വാൻ ഡെർ ഡസ്സെൻ, കെയ്ൽ വെറെയ്ൻ.
When is the first ODI between India and South Africa?-എപ്പോഴാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ഏകദിനം?
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ഏകദിനം 2022 ജനുവരി 18 ബുധനാഴ്ചയാണ്. ഇരു ടീമുകളും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ പരമ്പരയാണിത്.
What time is the first ODI between India and South Africa?ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ഏകദിനം ഏത് സമയത്താണ്
ആദ്യ ഏകദിനം ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് ടോസ് നടക്കുക.
Where is the first ODI between India and South Africa?-ഏകദിനം എവിടെയാണ്?
പാർലിലെ ബോലാൻഡ് പാർക്കിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ഏകദിനം.
Where can the first ODI between India and South Africa be broadcast in India?- ഏത് ചാനലിലാണ് സംപ്രേക്ഷണം
ഏകദിന പരമ്പര സ്റ്റാർ സ്പോർട്സിൽ തത്സമയം സംപ്രേക്ഷണം ചെയ്യും.
Where can the first ODI between India and South Africa be live-streamed?- ലൈവ് സ്ട്രീമിങ്
ഏകദിനം ഹോട്ട്സ്റ്റാറിൽ തത്സമയം സംപ്രേക്ഷണം ചെയ്യും.