/indian-express-malayalam/media/media_files/uploads/2023/10/icc-World-Cup-2023-India-vs-Pakistan.jpg)
IND vs PAK Match Preview: ഇന്ത്യ - പാക്കിസ്ഥാൻ, ക്രിക്കറ്റ് ലോകകപ്പ് 2023 മത്സരം
India vs Pakistan World Cup Match Preview: ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് പോരാട്ടങ്ങൾക്ക് എന്നും കാഴ്ചക്കാരേറെയാണ്. ആഷസ് ടെസ്റ്റ് പരമ്പര കഴിഞ്ഞാൽ ലോകത്തേറ്റവും പേർ ലൈവായി കാണുന്ന മത്സരയിനം എന്ന പ്രത്യേകത കൂടിയുണ്ട് ഇന്ത്യ-പാക് പോരാട്ടങ്ങൾ. ലോകകപ്പിൽ ഇരു ടീമുകളും കളിച്ച രണ്ട് മത്സരങ്ങളിലും ജയിച്ചുനിൽക്കുകയാണ്. നാല് പോയിന്റ് വീതമാണെങ്കിലും നെറ്റ് റൺറേറ്റിൽ മുന്നിലുള്ള ഇന്ത്യ മൂന്നാമതും പാക്കിസ്ഥാൻ നാലാമതുമാണ്.
ലോകകപ്പിലെ ഏറ്റുമുട്ടലുകളിൽ മുൻതൂക്കം എന്നും ഇന്ത്യയ്ക്കാണ്. പാക് പേസർമാരും ഇന്ത്യൻ ബാറ്റർമാരും തമ്മിലാണ് പ്രധാന പോരാട്ടം. ഷഹീൻ അഫ്രീഡിയുടെ ആദ്യ ഓവറുകൾ ഇന്ത്യ എങ്ങനെ അതിജീവിക്കുമെന്നത് മത്സരത്തിൽ നിർണായകമാകും. അഫ്ഗാനിസ്ഥാനെതിരെ ഓപ്പണർ രോഹിത് ശർമ്മ തകർപ്പൻ ഫോമിൽ ആയിരുന്നെങ്കിലും, ഇഷാൻ കിഷന്റെ കാര്യത്തിൽ കാര്യങ്ങൾ അത്ര പന്തിയല്ല.
ഡെങ്കിപ്പനി ബാധിച്ച ശുഭ്മാൻ ഗിൽ ഇന്നലെ തന്നെ നെറ്റ് പ്രാക്ടീസ് ആംരംഭിച്ചിട്ടുണ്ട്. അതേസമയം, ദിവസങ്ങളോളം വിശ്രമത്തിലായിരുന്ന താരം മാച്ച് ഫിറ്റ്നസ് എത്ര വേഗം തിരിച്ചുപിടിക്കുമെന്നത് ചോദ്യ ചിഹ്നമാണ്. അതേസമയം ഏഷ്യാ കപ്പിൽ പാക് പേസർമാരെ ഗിൽ അനായാസം നേരിട്ടിരുന്നു. താരത്തിന്റെ അഭാവം പാക്കിസ്ഥാനെ നേരിടുന്ന ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്നുറപ്പാണ്.
ആദ്യ മത്സരത്തിൽ കരുത്തരായ ഓസ്ട്രേലിയയെ തോൽപ്പിച്ചാണ് ഇന്ത്യ ഏകദിന ലോകകപ്പിന് തുടക്കമിട്ടത്. ചെന്നൈയിൽ നടന്ന കളിയിൽ 6 വിക്കറ്റിന്റെ ജയമായിരുന്നു ഓസ്ട്രേലിയയ്‌ക്കെതിരെ ഇന്ത്യ നേടിയത്. രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാനായിരുന്നു ടീം ഇന്ത്യയുടെ എതിരാളി. രോഹിത് ശർമ്മ റെക്കോഡ് മഴ പെയ്യിച്ച കളിയിൽ ഇന്ത്യ ജയിച്ചത് എട്ട് വിക്കറ്റിനായിരുന്നു.
ഇന്ത്യയുടെ ചിരവൈരികളായ പാകിസ്താനും ലോകകപ്പിൽ ഉജ്ജ്വല ഫോമിലാണ്. ഹൈദരാബാദിൽ നടന്ന ആദ്യ കളിയിൽ 81 റൺസിനാണ് അവർ നെതർലൻഡ്സിനെ പരാജയപ്പെടുത്തിയത്. ശ്രീലങ്കയോടായിരുന്നു അവരുടെ രണ്ടാം മത്സരം. 6 വിക്കറ്റിനായിരുന്നു ഈ കളിയിൽ അവരുടെ വിജയം. ലോകകപ്പിലെ റെക്കോഡ് ചേസിങ് വിജയമായിരുന്നു പാകിസ്താൻ നേടിയത്. ലങ്ക ഉയർത്തിയ 345 റൺസിന്റെ വിജയലക്ഷ്യം അവർ 48.2 ഓവറിൽ വെറും 4 വിക്കറ്റ് നഷ്ടത്തിൽ മറികടന്നിരുന്നു.
ഇന്ത്യ – പാക്കിസ്ഥാൻ ലൈവ് സ്ട്രീമിംഗ്, ക്രിക്കറ്റ് ലോകകപ്പ് 2023: സൗജന്യമായി എപ്പോള്‍ എവിടെ കാണണം? ലൈവ് സ്ട്രീമിംഗ്:
പാക്കിസ്ഥാനെതിരെ ടീം ഇന്ത്യയുടെ ഏകദിന ലോകകപ്പ് മത്സരം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് അഹമ്മദാബാദിൽ വച്ച് നടക്കും.
ഇന്ത്യ – പാക്കിസ്ഥാൻ, ക്രിക്കറ്റ് ലോകകപ്പ് 2023 മത്സരം എപ്പോഴാണ് നടക്കുന്നത്?
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ലോകകപ്പ് 2023 മത്സരം ഒക്ടോബര്‍ 14 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും.
ഇന്ത്യ – പാക്കിസ്ഥാൻ, ക്രിക്കറ്റ് ലോകകപ്പ് 2023 മത്സരം എവിടെയാണ് നടക്കുന്നത്?
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ലോകകപ്പ് 2023 മത്സരം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വച്ച് നടക്കും.
ഇന്ത്യ – പാക്കിസ്ഥാൻ, ക്രിക്കറ്റ് ലോകകപ്പ് 2023 മത്സരം ഏത് സമയത്താണ് ആരംഭിക്കുക?
ഇന്ത്യ - പാക്കിസ്ഥാൻ, ക്രിക്കറ്റ് ലോകകപ്പ് 2023 മത്സരം ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് ടോസ് ഇടുക.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ലോകകപ്പ് 2023 മത്സരം ഏത് ടിവി ചാനല്‍ സംപ്രേക്ഷണം ചെയ്യും?
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ലോകകപ്പ് 2023 മത്സരം സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ് വര്‍ക്കില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.
ഇന്ത്യ - പാക്കിസ്ഥാൻ, ക്രിക്കറ്റ് ലോകകപ്പ് 2023 മത്സരം എവിടെ കാണാനാകും?
ഇന്ത്യ – പാക്കിസ്ഥാൻ, ക്രിക്കറ്റ് ലോകകപ്പ് 2023 മത്സരം ഹോട്ട്സ്റ്റാർ ആപ്ലിക്കേഷനിലും അവരുടെ വെബ്സൈറ്റിലും തത്സമയം സംപ്രേഷണം ചെയ്യും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us