സെഡോൺ പാർക്ക്: ഇന്ത്യ-ന്യൂസിലൻഡ് ടി 20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിലെ മൂന്നാമത്തെ മത്സരമാണ് ഇന്നു നടക്കുക. ആദ്യ രണ്ടു മത്സരങ്ങളിലും ഇന്ത്യ ജയിച്ചിരുന്നു.

ഇന്ത്യൻ ടീമിൽ കാര്യമായ മാറ്റങ്ങളൊന്നും ഇന്നുണ്ടായേക്കില്ല. ബാറ്റിങ്ങിലും ബോളിങ്ങിലും ആധിപത്യം തുടരാനായാൽ ഇന്ത്യൻ ജയം അനായാസമാകുമെന്നാണ് വിലയിരുത്തൽ. ജയിച്ചാൽ ന്യൂസിലൻഡ് മണ്ണിൽ ഇന്ത്യയുടെ ആദ്യ ടി20 പരമ്പ നേട്ടംകൂടിയാകും. പരമ്പര ജയത്തോടൊപ്പം ചരിത്രനേട്ടംകൂടി മുന്നിൽ കാണുന്ന കോഹ്‌ലിപ്പട ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് തന്നെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇന്ത്യയ്ക്ക് ജയം സമ്മാനിച്ച് ടീമിൽ മാറ്റത്തിന് വിരാട് കോഹ്‌ലി മുതിർന്നേക്കില്ല.

Read Also: ധോണിയുടെ സീറ്റിൽ ഇപ്പോഴും ആരും ഇരിക്കാറില്ല; വികാരഭരിതനായി ചാഹൽ

ഇന്ത്യ-ന്യൂസിലൻഡ് മൂന്നാം ടി 20 മത്സരം എപ്പോൾ?

ജനുവരി 29, ബുധനാഴ്ചയാണ് ഇന്ത്യ-ന്യൂസിലൻഡ് മൂന്നാം ടി 20 മത്സരം

ഇന്ത്യ-ന്യൂസിലൻഡ് മൂന്നാം ടി 20 മത്സരം എവിടെ?

ഹാമിൽട്ടണിലെ സെഡോൺ പാർക്കിലാണ് ഇന്ത്യ-ന്യൂസിലൻഡ് മൂന്നാം ടി 20 മത്സരം നടക്കുന്നത്

ഇന്ത്യ-ന്യൂസിലൻഡ് മൂന്നാം ടി 20 മത്സര സമയം?

ഇന്ത്യൻ സമയം 12.20 നാണ് ഇന്ത്യ-ന്യൂസിലൻഡ് മൂന്നാം ടി 20 മത്സരം തുടങ്ങുക. 11.50 ന് ടോസ് ഇടും

ഇന്ത്യ-ന്യൂസിലൻഡ് മൂന്നാം ടി 20 മത്സരം ഏതു ടിവി ചാനലിൽ കാണാം?

സ്റ്റാർ സ്‌പോർട്സ് 1, സ്റ്റാർ സ്‌പോർട്സ് 1 എച്ച്ഡി ചാനലുകളിൽ ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ടി 20 മത്സരം കാണാം

ഇന്ത്യ-ന്യൂസിലൻഡ് മൂന്നാം ടി 20 മത്സരം ലൈവ് സ്ട്രീമിങ് എവിടെ?

ഹോട്സ്റ്റാറിൽ ഇന്ത്യ-ന്യൂസിലൻഡ് മൂന്നാം ടി 20 മത്സരം ലൈവ് സ്ട്രീമിങ്ങുണ്ട്. malayalam.indianexpress.com ലും മത്സരത്തിന്റെ സ്കോർ വിവരങ്ങൾ അറിയാം

ഇന്ത്യൻ ടീം

വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), രോഹിത് ശർമ, കെ.എൽ.രാഹുൽ (വിക്കറ്റ് കീപ്പർ), മനീഷ് പാണ്ഡ്യ, റിഷഭ് പന്ത്, സഞ്ജു സാംസൺ, ശ്രേയസ് അയ്യർ, ശിവം ദുബെ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ശാർദുൽ ഠാക്കൂർ, നവദീപ് സെയ്നി, വാഷിങ്ടൺ സുന്ദർ

ന്യൂസിലൻഡ് ടീം

കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), മാർട്ടിൻ ഗുപ്റ്റിൽ, റോസ് ടെയ്‌ലർ, സ്കോട്ട് കുജലിജിൻ, കോളിൻ മൺറോ, കോളിൻ ഡി ഗ്രാൻഡ്ഹോമെ, ടോം ബ്രൂസ്, ഡാറിൽ മിച്ചൽ, മിച്ചൽ സാന്റ്നർ, ടിം സെയ്ഫർട് (വിക്കറ്റ് കീപ്പർ), ഹാമിഷ് ബെന്നറ്റ്, ഇഷ് സോധി, ടിം സൗത്തി, ബ്ലെയർ ടിക്‌‌നർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook