വെല്ലിങ്ടണ്‍: ന്യൂസിലാന്റിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ മികച്ച ടോട്ടലിന് അടിത്തറ പാകിയത് ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും ചേര്‍ന്നുള്ള കൂട്ടുകെട്ടായിരുന്നു. ഇരുവരും ചേര്‍ന്ന് നേടിയത് 154 റണ്‍സാണ്. ഇതോടെ രോഹിത്തും ധവാനും മറി കടന്നത് സാക്ഷാല്‍ സച്ചിന്റേയും സെവാഗിന്റേയും റെക്കോര്‍ഡാണ്.

രോഹിത്തിന്റേയും ധവാന്റേയും 14-ാമത്തെ സെഞ്ചുറി കൂട്ടുകെട്ടിനാണ് ന്യൂസിലാന്റ് സാക്ഷ്യം വഹിച്ചത്. ഇതോടെ 13 സെഞ്ചുറി കൂട്ടുകെട്ടുള്ള സച്ചിന്റേയും സെവാഗിന്റേയും റെക്കോര്‍ഡ് ഇരുവരും മറികടന്നു. പട്ടികയില്‍ ഒന്നാമതുള്ളത് സച്ചിനും സൗരവ്വ് ഗാംഗുലിയുമാണ്. ഇരുവരും ചേര്‍ന്ന് 26 സെഞ്ചുറി കൂട്ടുകെട്ടുകളുണ്ട്. രണ്ടാമതുള്ളത് രോഹിത്തും കോഹ്ലിയുമാണ്. ഇരുവരും ചേര്‍ന്ന് 15 സെഞ്ചുറി കൂട്ടുകെട്ടുകളുണ്ടാക്കിയിട്ടുണ്ട്. രോഹിത്തും ധവാനും മൂന്നാമതാണ്.

രോഹിത്തിന്റെ 38-ാമത്തെ ഏകദിന ഫിഫ്റ്റിയും ധവാന്റെ 27-ാമത്തെ ഏകദിന ഫിഫ്റ്റിയും പിറന്ന മത്സരം കിവീസിനെതിരായ രണ്ടു പേരുടേയും മുന്നാമത്തെ ഫിഫ്റ്റിക്കും സാക്ഷ്യം വഹിച്ചു.

അതേസമയം, 50 ഓവറുകള്‍ പിന്നിട്ടപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 324 റണ്‍സുമായാണ് ഇന്ത്യ കളി അവസാനിപ്പിച്ചത്. ഓപ്പണര്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. 96 പന്തുകളില്‍ നിന്നും 87 റണ്‍സാണ് രോഹിത് നേടിയത്. ഓപ്പണര്‍ ശിഖര്‍ ധവാന്‍ 67 പന്തുകളില്‍ നിന്നും 66 റണ്‍സെടുത്തും പുറത്തായി.

നായകന്‍ വിരാട് 45 പന്തുകളില്‍ നിന്നും 43 റണ്‍സെടുത്തു. അമ്പാട്ടി റായിഡു 49 പന്തുകളില്‍ നിന്നും 47 റണ്‍സും മുന്‍ നായകന്‍ എംഎസ് ധോണി 33 പന്തുകളില്‍ നിന്നും 48 റണ്‍സാണ് നേടിയത്. 10 പന്തില്‍ നിന്നും 22 റണ്‍സുമായി കേഥാര്‍ ജാദവും തകര്‍ത്താടി.ശിഖര്‍ ധവാനും വിരാട് കോഹ്ലിയും ഒഴികെ എല്ലാവരും സിക്‌സ് അടിക്കുകയും ചെയ്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ