scorecardresearch

'എടുത്ത് ചാടി വിക്കറ്റ് കളഞ്ഞു, ബോളര്‍മാര്‍ക്ക് പിന്തുണ നല്‍കാനായില്ല'; നിയന്ത്രണം വിട്ട് രഹാനെയും

മികച്ച പ്രകടനം നടത്തിയ ബോളര്‍മാര്‍ക്ക് പിന്തുണ നല്‍കാന്‍ ബാറ്റ്സ്മാന്മാര്‍ക്കു സാധിച്ചില്ല

മികച്ച പ്രകടനം നടത്തിയ ബോളര്‍മാര്‍ക്ക് പിന്തുണ നല്‍കാന്‍ ബാറ്റ്സ്മാന്മാര്‍ക്കു സാധിച്ചില്ല

author-image
WebDesk
New Update
India vs Australia, ajinkya rahane,ഇന്ത്യ-ഓസ്ട്രേലിയ, അജിങ്ക്യ രഹാനെ, ടെസ്റ്റ്, test,sports news, sports news today, malayalam sports news, sports malayalam, cricket, cricket scores, cricbuzz live score, cricket news, cricket live, cricket news malayalam, sports news malayalam, football, football live, football skills, football news, malayalam sports movies, sports man, Indian cricket team, Indian football team, Kerala blasters, gokulam kerala fc, Bengaluru fc, iemalayalam, express sports, indian express sports, sports today, malayalam cricket, malayalam football, indian super league,ndian super league 2018.

അജിങ്ക്യ രഹാനെ, ഇന്ത്യൻ ടെസ്റ്റ് ടീം ഉപനായകൻ

ഇന്ത്യയുടെ മോശം പ്രകടനത്തില്‍ ക്യാപ്റ്റന്‍ കോഹ്‌ലിയൊഴികെയുള്ള ബാറ്റ്‌സ്മാന്മാരൊക്കെ പഴി കേള്‍ക്കുകയാണ്. ബോളര്‍മാര്‍ മികച്ച രീതിയില്‍ തന്നെ പന്തെറിഞ്ഞിട്ടും ക്യാപ്റ്റന് പിന്തുണ കൊടുക്കാനാകാതെ പോയ ബാറ്റ്‌സ്മാന്മാരെ ക്രിക്കറ്റ് പണ്ഡിതരും മുതിര്‍ന്ന താരങ്ങളുമെല്ലാം വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്ന് ഉപനായകനായ അജിങ്ക്യ രഹാനെ തന്നെയാണ്.

Advertisment

മികച്ച പ്രകടനം കാവ്ചവച്ച ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് പിന്തുണ നല്‍കാന്‍ ബാറ്റ്സ്മാന്മാര്‍ക്ക് കഴിഞ്ഞില്ലെന്ന് അജിങ്ക്യ രഹാനെ തുറന്നടിച്ചു. ഇംഗ്ലണ്ട് പോലെ ഒരു വേദിയില്‍ ക്ഷമയോടെ ബാറ്റ് ചെയ്യുകയാണ് അനിവാര്യമെന്നും രഹാനെ പറഞ്ഞു. താനടക്കമുള്ളവര്‍ക്കെതിരെയുള്ള വിമര്‍ശനമായിരുന്നു രഹാനെ മുന്നോട്ട് വച്ചത്.

'ഇംഗ്ലീഷ് ബോളര്‍മാര്‍ തുടര്‍ച്ചയായി ഒരേ രീതിയില്‍ അപകടകരമായ പന്തുകളെറിയുമ്പോള്‍, അവ തുടര്‍ച്ചയായി ഒഴിവാക്കുകയാണ് വേണ്ടത്. അതിനു പകരം ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ ബാറ്റുമായി എടുത്തു ചാടി വിക്കറ്റ് നഷ്ടപ്പെടുത്തി. പരമ്പരയിലെ ഇതുവരെയുള്ള ടെസ്റ്റുകളില്‍ മികച്ച പ്രകടനം നടത്തിയ ബോളര്‍മാര്‍ക്ക് പിന്തുണ നല്‍കാന്‍ ബാറ്റ്സ്മാന്മാര്‍ക്കു സാധിച്ചില്ല' രഹാനെ പറഞ്ഞു.

അതേസമയം, പരമ്പരയിലെ അവസാന മത്സരം ഇന്നാണ്. പരമ്പര കൈ വിട്ട ഇന്ത്യ ജയിച്ച് മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ്. ജയിച്ച് പരമ്പര അവസാനിപ്പിക്കാനാണ് ടീമിന്റെ ലക്ഷ്യമെന്നും രഹാനെ പറഞ്ഞു. ഇംഗ്ലീഷ് ഓപ്പണര്‍ അലിസ്റ്റര്‍ കുക്കിന്റെ വിടവാങ്ങള്‍ മത്സരമെന്ന നിലയിലാണ് ഈ ടെസ്റ്റ് മത്സരം ശ്രദ്ധേയമാകുക.

Team India Ajinkya Rahane Cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: