scorecardresearch
Latest News

‘ഉച്ചയ്‌ക്കെന്താ കഴിച്ചേ?’; ബെയര്‍സ്‌റ്റോയുടെ വേരറുത്ത ഷമിയുടെ പന്ത് കണ്ടവര്‍ ചോദിക്കുന്നു

ഡിഫന്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഇംഗ്ലണ്ട് താരത്തിന് എന്തെങ്കിലും ചെയ്യാന്‍ സാധിക്കും മുമ്പു തന്നെ പന്ത് ലെഗ് സ്റ്റമ്പ് പിഴുത് കടന്നു പോയിരുന്നു.

‘ഉച്ചയ്‌ക്കെന്താ കഴിച്ചേ?’; ബെയര്‍സ്‌റ്റോയുടെ വേരറുത്ത ഷമിയുടെ പന്ത് കണ്ടവര്‍ ചോദിക്കുന്നു

സതാംപ്ടണ്‍: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് അടുക്കുകയാണ്. ഒന്നാം ഇന്നിങ്‌സില്‍ പതറിപ്പോയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ പിന്നില്‍ നിന്നും കയറി വന്നതോടെ മത്സരം വാശി നിറഞ്ഞതായി മാറിയിരിക്കുകയാണ്. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിന് 233 റണ്‍സിന്റെ ലീഡുണ്ട്.

പേസര്‍ മുഹമ്മദ് ഷമിയുടെ പ്രകടനമാണ് ഇന്ത്യന്‍ ബൗളിങ് നിരയില്‍ ശ്രദ്ധേയമായത്. മൂന്ന് വിക്കറ്റുമായി ഇംഗ്ലണ്ടിനെ ഷമി നന്നായി വെള്ളം കുടിപ്പിച്ചു. പക്ഷെ ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് ജോണി ബെയര്‍സ്‌റ്റോയുടെ വിക്കറ്റെടുത്ത ഷമിയുടെ പന്തായിരുന്നു.

ആദ്യ സെഷന് ശേഷം കളിയാരംഭിച്ചതിന് പിന്നാലെയായിരുന്നു ഷമിയുടെ മാസ്മരിക പേസിന് മുന്നില്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ തകര്‍ന്നു വീണത്. ജോ റൂട്ടുമൊത്ത് ബെയര്‍സ്‌റ്റോ ഇംഗ്ലണ്ടിന്റെ രക്ഷാ പ്രവര്‍ത്തനിന്റെ ഭാഗമാകും എന്ന പ്രതീക്ഷയിലായിരുന്നു ഇംഗ്ലണ്ട്. സ്‌കോര്‍ മൂന്നിന് 92 എന്ന നിലയിലായിരുന്നു. എന്നാല്‍ ആ പ്രതീക്ഷകളെ ആദ്യ പന്തില്‍ തന്നെ ഷമി തകര്‍ത്തു കളഞ്ഞു.

ഉച്ച ഭക്ഷണത്തിന് പിരിഞ്ഞതിന് ശേഷം പുനരാരംഭിച്ച മത്സരത്തിലെ ആദ്യ പന്തില്‍ തന്നെയായിരുന്നു ഷമി ബെയര്‍സ്‌റ്റോയുടെ വിക്കറ്റെടുത്തത്. മിഡില്‍ സ്റ്റമ്പിന് മുമ്പിലായി പതിച്ച പന്തിനെ ബെയര്‍‌സ്റ്റോ ഡിഫന്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഇംഗ്ലണ്ട് താരത്തിന് എന്തെങ്കിലും ചെയ്യാന്‍ സാധിക്കും മുമ്പു തന്നെ പന്ത് ലെഗ് സ്റ്റമ്പ് പിഴുത് കടന്നു പോയിരുന്നു.

അതേസമയം, നിര്‍ണ്ണായകമായ നാലാം ടെസ്റ്റ് ആവേശത്തിലേക്ക്. ഇന്നലെ രണ്ടാം ഇന്നിങ്‌സില്‍ 233 റണ്‍സിന്റെ ലീഡ് ഉയര്‍ത്തിയിട്ടുണ്ട് ഇംഗ്ലണ്ട്. മൂന്നാം ദിനം കളി അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ടിന്റെ സ്‌കോര്‍ എട്ടിന് 260 എന്ന നിലയിലാണ്. 92ന് നാല് എന്ന നിലയില്‍ നിന്നാണ ഇംഗ്ലണ്ട് ഇത്രയും എത്തിയത്. 69 റണ്‍സെടുത്ത ജോസ് ബട്ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.

കളി പിരിയുമ്പോള്‍ സാം കുറാന്‍ (37), സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവരാണ് ക്രീസില്‍. ക്യാപ്റ്റന്‍ ജോ റൂട്ട് (48), ബെന്‍ സ്റ്റോക്സ് (30) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റെടുത്തു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ind vs eng shami with a stunner to take bairstow out