scorecardresearch
Latest News

ലോകകപ്പില്‍ റെക്കോര്‍ഡ് നേട്ടത്തിലെത്തി വിരാട് കോഹ്ലി

130 സ്‌ട്രൈക്ക് റേറ്റോടെയാണ് കോഹ്‌ലിയുടെ റെക്കോര്‍ഡ് പ്രകടനം

ലോകകപ്പില്‍ റെക്കോര്‍ഡ് നേട്ടത്തിലെത്തി വിരാട് കോഹ്ലി
Photo: Facebook/ Indian Cricket News

അഡ്ലെയ്ഡില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ വിരാട് കോഹ്‌ലിക്ക് റെക്കോര്‍ഡ്. ബംഗ്ലാദേശിനെതിരെ 16 റണ്‍സ് നേടിയപ്പോള്‍ പുരുഷ ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടത്തിലെത്തി വിരാട് കോഹ്ലി. ബംഗ്ലാദേശിനെതിരെ 44 പന്തില്‍ നിന്ന് 64 റണ്‍സ് കോഹ്ലി നേടിയിരുന്നു.

130 സ്‌ട്രൈക്ക് റേറ്റോടെയാണ് കോഹ്‌ലിയുടെ റെക്കോര്‍ഡ് പ്രകടനം. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഏഴാം ഓവറില്‍ താസ്‌കിന്‍ അഹമ്മദിന്റെ പന്തില്‍ സിംഗിള്‍ നേടിയാണ് കോഹ്‌ലി റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. 2012ലെ ആദ്യ ലോകകപ്പില്‍ 185 റണ്‍സാണ് കോഹ്‌ലി നേടിയത്. 2016ലും കോഹ്‌ലി മികച്ച പ്രകടനം നടത്തി.

മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനയുടെ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന റെക്കോര്‍ഡാണ് കോഹ്ലി മറികടന്നത്. 31 ഇന്നിങ്സുകളില്‍ നിന്നായി 1016 റണ്‍സാണ് മഹേല നേടിയത്. തന്റെ 23 ഇന്നിംഗ്സില്‍ കോഹ്ലി 1017 റണ്‍സ് പിന്നിട്ടു. 2014ല്‍ ഇന്ത്യ ഫൈനലിലെത്തിയപ്പോള്‍ കോഹ്ലിയായിരുന്നു ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം. ഇന്ത്യ സെമിയില്‍ പുറത്തായ 2016ലെ ടൂര്‍ണമെന്റില്‍ കോഹ്ലി രണ്ടാം സ്ഥാനത്തായിരുന്നു. ഓസ്ട്രേലിയയില്‍ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പില്‍ കോഹ്ലി മികച്ച ഫോമിലാണ്. പാക്കിസ്ഥാനെതിരായ 82* എന്ന മാച്ച് വിന്നിംഗിന് ശേഷം, നെതര്‍ലാന്‍ഡിനെതിരെ 62 റണ്‍സും അടിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 12 റണ്‍സ് മാത്രമാണ് കോഹ്ലിക്ക് നേടാനായത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ind vs ban virat kohli becomes the leading run scorer in t20 world cup history

Best of Express