IND vs AUS 3rd Test Day 3: ഇൻഡോർ: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് ജയം. ഇന്ത്യയെ 9 വിക്കറ്റിനാണ് തോൽപ്പിച്ചത്. ഇന്ത്യ ഉയർത്തിയ 76 റൺസ് വിജയലക്ഷ്യം 18.5 ഓവറിൽ ഓസീസ് മറികടന്നു. ഇതോടെ നാലു ടെസ്റ്റുകളുള്ള പരമ്പര 2–1 എന്ന നിലയിലായി. ആദ്യ രണ്ടു ടെസ്റ്റുകൾ ഇന്ത്യ ജയിച്ചിരുന്നു.
ഓസീസിന്, 53 പന്തിൽ ആറു ഫോറും ഒരു സിക്സും സഹിതം 49 റൺസെടുത്ത സഹ ഓപ്പണർ ട്രാവിസ് ഹെഡിന്റെ പ്രകടനമാണ് വിജയം നൽകിയത്. മാർനസ് ലബുഷെയ്നും 58 പന്തിൽ 28 റൺസുമായി പുറത്താകാതെ നിന്നു. രണ്ടാം വിക്കറ്റിൽ ഹെഡ് – ലബുഷെയ്ൻ സഖ്യം 78 റൺസ് കൂട്ടിച്ചേർത്തു.
രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ163 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. എട്ട് വിക്കറ്റെടുത്ത സ്പിന്നര്‍ നേതന്‍ ലയണാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായി. 88 റണ്‍സ് ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ ഇന്ത്യ ചായക്ക് പിരിയുമ്പോള്‍ 79-4 എന്ന നിലയിലായിലായിരുന്നു.
രണ്ടാം ഇന്നിങ്സിലും സ്പിന്നര്‍മാര്‍ക്ക് മുന്നിലാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ തലകുനിച്ചത്. രോഹിത് ശര്‍മ (12), ശുഭ്മാന്‍ ഗില്‍ (5), രവീന്ദ്ര ജഡേജ (7) എന്നിവരെ നാഥാന്‍ ലയണാണ് പുറത്താക്കിയത്. വിരാട് കോഹ്ലി മാത്യു കുഹ്നെമാന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 13 റണ്‍സാണ് കോഹ്ലി നേടിയത്. ഒരു വശത്ത് വിക്കറ്റുകള്‍ നഷ്ടമാകുമ്പോളും ചേതേശ്വര്‍ പൂജാരയാണ് അല്‍പ്പമെങ്കിലും ചെറുത്തുനിന്നത്.ശ്രീകര്‍ ഭരത്(3), രവിചന്ദ്രന്‍ അശ്വിന്‍(16) എന്നിവര്‍ക്കൊന്നും ക്രീസില്‍ നിലയുറപ്പിക്കാനായില്ല. ശ്രേയസ് അയ്യര്‍ 26 റണ്‍സെടുത്തു. 59 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാര ഇന്ത്യന്‍ സ്‌കോര്‍ 150-കടത്തിയാണ് മടങ്ങിയത്.
പരമ്പരയിലെ നാലാം ടെസ്റ്റ് മാർച്ച് ഒൻപതു മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള അഹമ്മദാബാദിലെ സ്റ്റേഡിയത്തിൽ നടക്കും.