scorecardresearch

‘വേഗത്തിന്റെ സൗന്ദര്യം’; കമ്മിന്‍സിന്റെ ഓഫ് സ്റ്റമ്പ് പിഴുത് ഉമേഷ് യാദവ്

ഇന്ത്യയുടെ ഉറക്കം കെടുത്തിയ കൂട്ടുകെട്ട് പൊളിച്ചത് ഉമേഷ് യാദവായിരുന്നു

പെര്‍ത്ത്: അഡ്‌ലെയ്ഡില്‍ നിന്നും പെര്‍ത്തിലേക്ക് എത്തുമ്പോള്‍ രണ്ടു ടീമുകളില്‍ നിന്നും വാശിയേറി പോരാട്ടമാണ് കാണാന്‍ സാധിക്കുന്നത്. ബാറ്റു കൊണ്ടും ബോളുകൊണ്ടും ഇന്ത്യയും ഓസ്‌ട്രേലിയയും പൊരുതുന്നുണ്ട്. ആദ്യ ദിനം മികച്ച പ്രകടനം കാഴ്ച്ചവെച്ച ഓസീസ് ബാറ്റ്‌സ്മാന്മാരെ രണ്ടാം ദിനമായപ്പോഴേക്കും ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞു മുറുക്കി.

ഇന്ത്യന്‍ പേസര്‍മാരാണ് കളി വരുതിയിലാക്കിയത്. ഇശാന്ത് ശര്‍മ്മ നാല് വിക്കറ്റ് നേട്ടവുമായി മുന്നില്‍ നിന്നു കളിച്ചപ്പോള്‍ ഉമേഷ് യാദവും ബുംറയും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഓസീസിനെ തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെടുത്തിയത് നായകന്‍ ടിം പെയ്‌നിന്റേയും പാറ്റ് കമ്മിന്‍സിന്റേയും കൂട്ടുകെട്ടായിരുന്നു. ഇരുവരും ചേര്‍ന്ന് 61 റണ്‍സ് നേടി. 60 പന്തുകളാണ് കമ്മിന്‍സ് നേരിട്ടത്.

ഇന്ത്യയുടെ ഉറക്കം കെടുത്തിയ കൂട്ടുകെട്ട് പൊളിച്ചത് ഉമേഷ് യാദവായിരുന്നു. കമ്മിന്‍സിനെ പുറത്താക്കിയാണ് യാദവ് ഇന്ത്യയ്ക്ക് നിര്‍ണ്ണായക ബ്രേക്ക് ത്രൂ നല്‍കിയത്. മനോഹരമായൊരു ഡെലിവറിയിലൂടെയായിരുന്നു കമ്മിന്‍സിന്റെ വിക്കറ്റ് തെറിച്ചത്.

ഗുഡ് ലെങ്ത്തിലുള്ള പന്ത് പിച്ച് ചെയ്ത ശേഷം കമ്മിന്‍സിന്റെ ഓഫ് സ്റ്റമ്പ് തെറിപ്പിച്ചു കൊണ്ട് കടന്നു പോവുകയായിരുന്നു. ക്ലിനിക്കല്‍ ഡെലിവറിയെ കമന്റേറ്റര്‍മാര്‍ വരെ അഭിനന്ദിച്ചു. ഓഫ് സ്റ്റമ്പിന്റെ മുകള്‍ വശം ലക്ഷ്യമാക്കിയായിരുന്നു ഉമേഷ് എറിഞ്ഞത്.

അതേസമയം, ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ ഭേദപ്പെട്ട നിലയിലാണ്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 148 റണ്‍സെടുത്തിട്ടുണ്ട്. കോഹ്ലിയും അജന്‍ക്യാ രഹാനെയുമാണ് ക്രീസിലുള്ളത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ind vs aus umesh yadav takes pat cummins off stump