scorecardresearch

ഇന്ത്യ- ഓസ്ട്രേലിയ: അഞ്ച് വര്‍ഷത്തിന് ശേഷം ആദ്യ ടെസ്റ്റ് മത്സരം, ഡല്‍ഹിയില്‍ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു

അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഏകദേശം 40,000 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണുള്ളത്.

അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഏകദേശം 40,000 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണുള്ളത്.

author-image
Sports Desk
New Update
design

ഇന്ത്യ- ഓസ്ട്രേലിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് വെള്ളിയാഴ്ച തുടങ്ങുകയാണ്. മത്സരം കാണാന്‍ ആരാധകരുടെ ഒഴുക്കാണ്. 2017 ഡിസംബറിന് ശേഷം ഇതാദ്യമായാണ് ഒരു ടെസ്റ്റ് മത്സരത്തിന് ഡല്‍ഹി ആതിഥേയത്വം വഹിക്കുന്നത്. നാഗ്പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഇന്ത്യ വിജയിച്ച് നാല് മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ 1-0 ന് മുന്നിലെത്തിയിരുന്നു.

Advertisment

''ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു, ഞങ്ങള്‍ ഹൗസ് ഫുള്‍ പ്രതീക്ഷിക്കുന്നു. ഏറെ നാളുകള്‍ക്ക് ശേഷം ഡല്‍ഹിയില്‍ ഒരു ടെസ്റ്റ് മത്സരം നടക്കുന്നതിനാല്‍ വളരെയധികം താല്‍പര്യങ്ങളുണ്ട്, ''ഡിഡിസിഎ ജോയിന്റ് സെക്രട്ടറി രാജന്‍ മചന്‍ന്ത പിടിഐയോട് പറഞ്ഞു.

അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഏകദേശം 40,000 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണുള്ളത്. ആകെ 24,000 ടിക്കറ്റുകള്‍ വില്‍പനയ്ക്ക് വെച്ചപ്പോള്‍ 8000 ഡിഡിസിഎ അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തു, ഇത് സാധാരണമാണ്. ശേഷിക്കുന്ന സീറ്റുകള്‍ കളിയില്‍ പങ്കെടുക്കുന്ന വിശിഷ്ട വ്യക്തികള്‍ക്കായി ഉപയോഗിക്കും. മത്സര്തതിന് സുരക്ഷയൊരുക്കുന്നവരുടെ കുടുംബങ്ങള്‍ക്കായി സ്റ്റാന്‍ഡുകളുടെ ഒരു ഭാഗം സംവരണം ചെയ്തിട്ടുണ്ട്. നാഗ്പൂരിലെ ടെസ്റ്റിലെ മത്സര ഫലവും മികച്ച കാണികളെ ആകര്‍ഷിച്ചു.

Cricket India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: