Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

സെല്‍ഫിയൊക്കെ പിന്നെ; കാത്തു നിന്ന ആരാധകരെ കാഴ്ചക്കാരാക്കി ധോണി

ധോണിക്ക് മുമ്പായി എത്തിയ നായകന്‍ വിരാട് കോഹ്‌ലിയും സ്പിന്നര്‍ കുല്‍ദീപ് യാദവും ആരാധകരോട് സംസാരിക്കുകയും ഓട്ടോഗ്രാഫും നല്‍കുയും ചെയ്തു. സെല്‍ഫി എടുത്തതിന് ശേഷമാണ് അവര്‍ പരിശീലനത്തിനായി സ്റ്റേഡിയത്തിലേക്ക് കയറിയത്.

അഡ്‌ലെയ്ഡ്: മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ കളി പരാജയപ്പെട്ടതോടെ ഇന്ത്യയുടെ നില പരുങ്ങലിലാണ്. ഇന്നത്തെ കളി ജയിക്കുക എന്നത് വിരാട് കോഹ്‌ലിക്കും സംഘത്തിനും ഏറെ നിര്‍ണായകമാണ്. ആദ്യ കളിയില്‍ ഇന്ത്യയ്ക്കായി രോഹിത് ശര്‍മ്മ സെഞ്ചുറിയും എം.എസ്.ധോണി അര്‍ധ സെഞ്ചുറിയും നേടിയിരുന്നു.

രണ്ടാം മത്സരത്തിനായി അഡ്‌ലെയ്ഡിലെത്തിയ ഇന്ത്യന്‍ ടീമിന് വന്‍ സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. താരങ്ങളെ കാണാനായി സ്‌റ്റേഡിയത്തിലും ഹോട്ടലിന് പുറത്തുമെല്ലാം ആരാധകര്‍ തടിച്ചു കൂടിയിരുന്നു. പരിശീലനത്തിനായി അഡ്‌ലെയ്ഡ് ഓവല്‍ സ്‌റ്റേഡിയത്തിലെത്തിയ താരങ്ങളുടെ ഓട്ടോഗ്രാഫ് വാങ്ങാനും സെല്‍ഫി എടുക്കാനും എത്തിയവരെ പക്ഷെ മുന്‍ നായകന്‍ ധോണി നിരാശപ്പെടുത്തി.

ധോണിക്ക് മുമ്പായി എത്തിയ നായകന്‍ വിരാട് കോഹ്‌ലിയും സ്പിന്നര്‍ കുല്‍ദീപ് യാദവും ആരാധകരോട് സംസാരിക്കുകയും ഓട്ടോഗ്രാഫും നല്‍കുകയും ചെയ്തു. സെല്‍ഫി എടുത്തതിന് ശേഷമാണ് അവര്‍ പരിശീലനത്തിനായി സ്റ്റേഡിയത്തിലേക്ക് കയറിയത്. എന്നാല്‍ ധോണി ആരാധകരെ അവഗണിച്ചു കടന്നു പോവുകയായിരുന്നു. പരിശീലനം കഴിഞ്ഞ് വരുമ്പോള്‍ ഓട്ടോഗ്രാഫ് താരമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയ ധോണി തിരികെ വന്നപ്പോഴും ആരാധകരെ പരിഗണിച്ചില്ല.

ആരാധകരെ കാഴ്ചക്കാരനാക്കി കടന്നു പോകുന്ന ധോണിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. പൊതുവെ ആരാധകരുമായി സംവദിക്കാന്‍ ഏറെ താല്‍പര്യം കാണിക്കുന്ന ധോണിയുടെ പ്രതികരണം ചിലരെയെങ്കിലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ind vs aus ms dhoni ignores fans to attend practise

Next Story
രഞ്ജി ട്രോഫി: തിരിച്ചടിച്ച് കേരളം; ഗുജറാത്തിനും ബാറ്റിങ് തകർച്ചRanji trophy, kerala, punjab, രഞ്ജി ട്രോഫി, കേരളം, പഞ്ചാബ്, day three, match report, ഒന്നാം ദിനം, session,cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,
The moderation of comments is automated and not cleared manually by malayalam.indianexpress.com