scorecardresearch
Latest News

നാഗ്പൂരില്‍ കംഗാരുക്കള്‍ പേടിക്കേണ്ടത് ധോണിയെ തന്നെ; ചരിത്രം വെല്ലുവിളിയാകും

ഹൈദരാബാദില്‍ ഇന്ത്യയിലേക്ക് ജയത്തെ തിരിച്ചു വിട്ടത് ധോണിയുടേയും കേദാര്‍ ജാദവിന്റെയും കൂട്ടുകെട്ടായിരുന്നു

നാഗ്പൂര്‍: ഓസ്‌ട്രേലിയക്കെതിരെ ഒരിക്കല്‍ കൂടി സമ്പൂര്‍ണ ആധിപത്യം ഉറപ്പിക്കാനായിരിക്കും ഇന്ന് ഇന്ത്യയുടെ ലക്ഷ്യം. ടി20 പരമ്പര 0-2 ന് പരാജയപ്പെട്ടതിന് ശേഷം നേടിയ ആറ് വിക്കറ്റിന്റെ ഏകദിന വിജയം ഇന്ത്യക്ക് ആത്മവിശ്വാസം പകരുന്നതായിരുന്നു. നാഗ്പൂരിലെത്തുമ്പോള്‍ ഓസ്‌ട്രേലിയക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി മുന്‍ നായകന്‍ എംഎസ് ധോണിയായിരിക്കും. കഴിഞ്ഞ ആറ് ഏകദിനങ്ങളില്‍ നിന്നും 301 റണ്‍സാണ് ധോണി നേടിയത്.

നാഗ്പൂരിലെ കണക്കുകളും ധോണിക്ക് അനുകൂലമാണ്. നാഗ്പൂരില്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ നിന്നും 268 റണ്‍സാണ് ധോണി നേടിയിട്ടുള്ളത്. ഇവിടെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് ധോണി. രണ്ടാമതുള്ളത് നാല് ഏകദിനങ്ങളില്‍ നിന്നും 209 റണ്‍സ് നേടിയ വിരാട് കോഹ്ലിയാണ്.

നാഗ്പൂരില്‍ രണ്ട് സെഞ്ചുറിയും ധോണിയും നേടിയിട്ടുണ്ട്. 2009 ല്‍ ഓസ്‌ട്രേലിയക്കെതിരെ തന്നെയായിരുന്നു ആദ്യത്തേത്. രണ്ടാമത്തേത് അതേ വര്‍ഷം തന്നെ ശ്രീലങ്കക്ക് എതിരെയുമായിരുന്നു.

ഹൈദരാബാദിലും ഓസ്‌ട്രേലിയയുടെ വിജയമോഹങ്ങള്‍ക്ക് വിലങ്ങ് തടിയിട്ട് ഇന്ത്യയിലേക്ക് ജയത്തെ തിരിച്ചു വിട്ടത് ധോണിയുടേയും കേദാര്‍ ജാദവിന്റെയും കൂട്ടുകെട്ടായിരുന്നു. മൂന്നിന് 99 എന്ന നിലയില്‍ നിന്നും 141 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ധോണി 59 റണ്‍സും കേദാര്‍ 81 റണ്‍സുമാണ് നേടിയത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ind vs aus its dhoni who australia should fear