സിഡ്നി ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയ ഫോളോ ഓൺ ഭീഷണിയിൽ. വെളിച്ച കുറവ് മൂലം മൂന്നാം ദിനം കളി നേരത്തെ അവസാനിക്കുമ്പോൾ ഓസ്ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തിൽ 236 റൺസെടുത്തിട്ടുണ്ട്. ഫോളോ ഓൺ ഒഴിവാക്കാൻ ആതിഥേയർക്ക് 386 റൺസ് കൂടി വേണം.

79 റൺസെടുത്ത മാർകസ് ഹാരിസ് മാത്രമാണ് ഓസ്ട്രേലിയൻ നിരയിൽ തിളങ്ങിയത്. ഉസ്മാൻ ഖ്വാജ(27), മാർനസ് ലാബസ്ചാഗ്നെ(38), ഷോൺ മാർഷ്(8), ട്രാവിസ് ഹെഡ്(20) എന്നിവർക്ക് അധിക നേരം പിടിച്ചുനിൽക്കാനായില്ല. ക്യാപ്റ്റൻ ടിം പെയിനിനെ കുല്‍ദീപ് മടക്കി അയച്ചു. 5 റണ്‍സ് മാത്രമാണ് പെയിനിന് എടുക്കാനായത്.

വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 24 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഓസ്ട്രേലിയക്ക് ഖ്വാജയുടെ വിക്കറ്റ് ആദ്യം നഷ്ടമായി. കുൽദീപ് യാദവാണ് ഇന്ത്യൻ വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. അധികം വൈകാതെ 79 റൺസെടുത്ത ഹാരിസിനെ ജഡേജ മടക്കി. പിന്നീട് കൃത്യമായ ഇടവേളകളിൽ ഓസ്‌ട്രേലിയൻ താരങ്ങളെ ഇന്ത്യൻ ബോളർമാർ കൂടാരം കയറ്റി.

പീറ്റർ ഹൻസ്കൊംബും പാറ്റ് കുമ്മിന്‍സും ആണ് ക്രീസിൽ. ഓപ്പണിങ് ജോഡികളായ മാർകസ് ഹാരിസ്, ഉസ്മാൻ ഖ്വാജ എന്നിവർ മൂന്നാം ദിനം ആസ്ട്രേലിയക്ക് മികച്ച തുടക്കം നൽകി. പിന്നീട് 22ാം ഒാവറിൽ കുൽദീപ് യാദവിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി ഉസ്മാൻ ഖ്വാജ പുറത്തായതോടെ ഓപണിങ് തകർന്നു. മാർകസ് ഹാരിസും ലാബസ്ചാഗ്നെയും ചേർന്ന് ആസ്ട്രേലിയയെ പിന്നീട് നയിച്ചു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 122 എന്ന നിലയിലായിരുന്നു

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ