സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ നാലാമത്തെ ടെസ്റ്റിന് സിഡ്‌നിയില്‍ തുടക്കമായി. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് ഓപ്പണര്‍ ലോകേഷ് രാഹുലിനെ നേരത്തെ തന്നെ നഷ്ടമായി. ആറ് പന്തുകളില്‍ നിന്നും 9 റണ്‍സുമായാണ് രാഹുല്‍ പുറത്തായത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെടുത്തിട്ടുണ്ട്.

മായങ്ക് അഗര്‍വാളും ചേതേശ്വര്‍ പൂജാരയുമാണ് ക്രീസിലുളളത്. മെല്‍ബണ്‍ ടെസ്റ്റിനെ അനുസ്മരിപ്പിക്കും വിതം മായങ്ക് ആണ് ഇന്ത്യയെ നയിക്കുന്നത്. മായങ്ക് ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 71 റണ്‍സെടുത്തിട്ടുണ്ട്. പൂജാര 25 റണ്‍സുമെടുത്തു നില്‍ക്കുകയാണ്.

ഹെയ്‌സല്‍വുഡാണ് രാഹുലിനെ പുറത്താക്കിയത്. നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് മടങ്ങിയെത്തിയിട്ടുണ്ട്. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയുമാണ് പേസര്‍മാര്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook