ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ഓസ്ട്രേലിയയെ ബാറ്റിങിന് അയച്ചു. പരമ്പരയിലെ ആദ്യമത്സരം മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, വീരാട് ംകാഹ് ലി, സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരാണ് ആദ്യ ഇലവനില്‍ ഇടംപിടിച്ചത്. ഓസ്‌ട്രേലിയന്‍ ടീമില്‍ പാറ്റ് കമിന്‍സിന്റെ അഭാവത്തില്‍ സ്റ്റീവ് സ്മിത്തും ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുമാണ് ടീമിനെ നയിക്കുന്നത്.
മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ആരംഭിക്കുമ്പോള്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃപാടവവും ലോകകപ്പിന് മുന്നില്‍ നില്‍ക്കെ ഇന്ത്യയുടെ പ്രകടനവും കണക്കിലെടുത്ത് മത്സരം ഏറെ ശ്രദ്ധനേടും. വ്യക്തപരമായ കാരണങ്ങളാലാണ് പരമ്പരയിലെ ആദ്യ ഏകദനത്തില്‍ നിന്ന് രോഹിത് പിന്മാറിയത്. ട്വന്റി-20 ഫോര്‍മാറ്റിലെ സ്ഥിരം നായകന്‍ ആണെങ്കിലും ഏകദിനത്തില്‍ ക്യാപ്റ്റനെന്ന നിലയില്‍ പാണ്ഡ്യ ആദ്യമായാണ് ഡേ-നൈറ്റ് മത്സരത്തിനിറങ്ങുന്നത്.
ഈ വര്‍ഷം അവസാനം ഏകദിന ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കുകയാണ്. കഴിഞ്ഞ തവണ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിച്ചപ്പോള്‍ ഇന്ത്യ കിരീടം നേടിയിരുന്നു. 2011 ല്‍ എം എസ് ധോണിയുടെ നേതൃത്വത്തിലുള്ള ടീം കിരീടം നേടിയതുകൊണ്ട് തന്നെ ഇത്തവണയും വിജയത്തില്‍ കവിഞ്ഞതൊന്നും രോഹിതിനും കൂട്ടര്‍ക്കും ഒന്നുമുണ്ടാകില്ല.
ഹോം ഗ്രൗണ്ടില്‍ കളിക്കുമ്പോള്‍ ഇന്ത്യന്‍ ടീം ഏത് ഫോര്‍മാറ്റിലും വ്യത്യസ്തമായതിനാല്‍ പ്രതീക്ഷകള്‍ ഏറെയാണ്. മാത്രമല്ല, ഐസിസിയുടെ നോക്കൗട്ട് മത്സരങ്ങളില്‍ വേണ്ടത്ര മികവ് പുലര്‍ത്താത്തതിന്റെ അനാവശ്യ റെക്കോര്‍ഡ് കളിക്കാരെ വേട്ടയാടുമ്പോള്‍, കാര്യങ്ങള്‍ മാറ്റിമറിക്കാന്‍
ടീം ഇന്ത്യയുടെ ഭാഗത്ത് നിന്ന് തീവ്രശ്രമം ഉണ്ടാകും.
തത്സമയ സ്ട്രീമിംഗ് വിശദാംശങ്ങള്‍, ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പര അറിയേണ്ടതെല്ലാം
ഇന്ത്യയും ഓസ്ട്രേലിയ ആദ്യ ഏകദിനം എപ്പോള്‍ തുടങ്ങും?
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ഏകദിനം ഇന്ന്(മാര്‍ച്ച് 17) ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1:30 ന് ആരംഭിക്കും.
ഇന്ത്യ -ഓസ്ട്രേലിയ ആദ്യ ഏകദിനം എവിടെ നടക്കും?
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ഏകദിനം മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കും.
ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ഏകദിനം ഇന്ത്യയില്‍ തത്സമയ സ്ട്രീമിംഗ് എവിടെ കാണാനാകും?
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ഏകദിനം Dinsey+Hotstar ആപ്പില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.
ഇന്ത്യ – ഓസ്ട്രേലിയ തമ്മിലുള്ള ആദ്യ ഏകദിനം ഇന്ത്യയില്‍ ടിവിയില്‍ എവിടെ കാണാനാകും?
ആദ്യ ഏകദിനം സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്ക് ചാനലുകളില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.