Latest News

IND vs AFG Playing XI: ഇഷാൻ കിഷന് പകരം സൂര്യകുമാർ എത്തുമോ?; അഫ്ഗാനെതിരെയുള്ള ഇന്ത്യയുടെ സാധ്യത ഇലവൻ അറിയാം

അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ അവരുടെ ഇലവനിൽ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്

IND vs AFG Team 11,IND vs AFG Playing 11, Ind T20 Team 11, Ind Playing 11, AFG Team 11, AFG Playing 11,IND vs AFG Playing 11 prediction, Today's T20 Playing 11,IND vs AFG Match,IND vs AFG ICC 2021, ICC Match Today, ICC 2021 Live, Playing 11 Team,IND vs AFG Playing 11, T20 world cup 2021 schedule, T20 World Cup 2021 Team Details, T20 World Cup Live Match, Watch T20 World Cup 2021 Live, Where To Watch World Cup T20, World Cup T20 Live Updates, World Cup T20 Rules Table, T20 Team Score Card, T20 world cup points table, T20 World Cup 2021 Teams Standing, T20 World Cup 2021 Playing 11, T20 World Cup 2021 Points, T20 World Cup 2021 Venue, T20 2021 Venue,IND vs AFG Match,IND vs AFG T20 Match,IND vs AFG Playing 11, T20 World Cup Match Information, T20 World Cup Match Analysis, T20 World Cup Match Prediction, T20 World Cup Time Table

ഇന്നലെ നടന്ന ഇന്ത്യയുടെ ഓപ്ഷണൽ പരിശീലന സെഷനിൽ എട്ട് കളിക്കാരാണ് പങ്കെടുത്തത്. വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും നിശ്ചിത സമയം നെറ്റ്സിൽ ബാറ്റ് ചെയ്‌തെങ്കിലും, പരുക്കുമൂലം കഴിഞ്ഞ മത്സരം നഷ്‌ടമായ സൂര്യകുമാർ യാദവ് ഇന്നത്തെ മത്സരത്തിന് സജ്ജമായോഎന്നതിൽ ആയിരുന്നു കൂടുതൽ ശ്രദ്ധ.

ചില വ്യായാമങ്ങൾ നടത്തിയ ശേഷം, നെറ്റ്സിൽ ബാറ്റ് ചെയ്യുകയും ഫീൽഡ് ചെയ്യുകയും ചെയ്ത യാദവ് കാര്യാമായ അസ്വസ്ഥതകൾ ഒന്നും പ്രകടിപ്പിച്ചില്ല. സൂര്യകുമാർ കളിക്കാൻ ഫിറ്റ് ആണെങ്കിൽ ഇഷാൻ കിഷന് പകരം ടീമിൽ എത്താനാണ് സാധ്യത. മധ്യ ഓവറുകളിൽ ന്യൂസീലൻഡ് സ്പിന്നർമാർ പിടിമുറുക്കിയതാണ് ഇന്ത്യയുടെ കഴിഞ്ഞ തോൽവിക്ക് കാരണമായ ഒരു ഘടകം. അവിടെ സൂര്യകുമാറിന്റെ സാന്നിധ്യം ഇന്ത്യക്ക് ഗുണം ചെയ്യും.

അഫ്ഗാനിസ്ഥാനെതിരായ ഇന്നത്തെ മത്സരത്തിൽ രാഹുൽ ചഹർ ടീമിലെത്തുമെന്ന് സൂചനയുണ്ട്. ടൂർണമെന്റിൽ ഉടനീളം കൈക്കുഴ സ്പിന്നർമാർ തിളങ്ങുന്ന സാഹചര്യത്തിൽ വരുൺ ചക്രവർത്തിക്ക് പകരം ചഹർ അവസാന ഇലവനിൽ സ്ഥാനം പിടിച്ചേക്കും.

രവിചന്ദ്രൻ അശ്വിനും ഒരു ഓപ്ഷനാണ്. എന്നാൽ ആദ്യ രണ്ട് മത്സരങ്ങളിൽ അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നില്ല, കൂടാതെ ഇന്നലെയും അശ്വിൻ പരിശീലനത്തിനുണ്ടായിരുന്നില്ല. അതിനാൽ സാധ്യത കുറവാണ്.

തുടർച്ചയായ തോൽവികൾക്ക് ശേഷം, അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ അവരുടെ ഇലവനിൽ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്. എന്നാൽ പൂർണമായ ഒരു മാറ്റത്തിന് സാധ്യതയില്ല.

അഫ്ഗാനിസ്ഥാനെ സംബന്ധിച്ചിടത്തോളം, വിരമിച്ച അസ്ഗർ അഫ്ഗാന് പകര ഹഷ്മത്തുള്ള ഷാഹിദിയോ ഉസ്മാൻ ഘാനിയോ ടീമിലെത്താനാണ് സാധ്യത

ഇന്ത്യ സാധ്യത ഇലവൻ: രോഹിത് ശർമ്മ, കെ എൽ രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ് / ഇഷാൻ കിഷൻ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി / രാഹുൽ ചാഹർ, ജസ്പ്രീത് ബുംറ

അഫ്ഗാനിസ്ഥാൻ സാധ്യത ഇലവൻ: ഹസ്രത്തുള്ള സസായ്, മുഹമ്മദ് ഷഹ്സാദ്, റഹ്മാനുള്ള ഗുർബാസ്, ഹഷ്മത്തുള്ള ഷാഹിദി, മുഹമ്മദ് നബി, നജീബുള്ള സദ്രാൻ, ഗുൽബാദിൻ നായിബ്, റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, നവീൻ-ഉൽ-ഹഖ്, ഹമീദ് ഹസ്സൻ

Also Read: ഇന്ത്യൻ ടീമിൽ രണ്ടു ക്യാമ്പുകൾ; ഒന്ന് കോഹ്‌ലിക്ക് എതിരെയാണെന്ന് അക്തർ

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ind vs afg playing xi will ishan kishan make way for suryakumar

Next Story
ചാമ്പ്യൻസ് ലീഗ്: യുണൈറ്റഡിന് തുണയായി റൊണാൾഡോ; വമ്പൻമാർക്ക് ജയം
The moderation of comments is automated and not cleared manually by malayalam.indianexpress.com