scorecardresearch

"ബോളർമാരെ ഒന്ന് പരീക്ഷിക്കണ്ടേ?"; മഞ്ഞുണ്ടായിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത സൂര്യയുടെ 'മാസ്' മറുപടി

Sanju Samson India vs New Zealand 5th T20: നാലാം ടി20ക്ക് ഇറങ്ങിയ ടീമിൽ നിന്ന് മൂന്ന് മാറ്റങ്ങളാണ് ഗ്രീൻഫീൽഡ് ടി20ക്കുള്ള ഇന്ത്യൻ ടീമിൽ വരുത്തിയത്. ഇഷാൻ കിഷനും അക്ഷർ പട്ടേലും വരുൺ ചക്രവർത്തിയും പ്ലേയിങ് ഇലവനിലേക്ക് എത്തി

Sanju Samson India vs New Zealand 5th T20: നാലാം ടി20ക്ക് ഇറങ്ങിയ ടീമിൽ നിന്ന് മൂന്ന് മാറ്റങ്ങളാണ് ഗ്രീൻഫീൽഡ് ടി20ക്കുള്ള ഇന്ത്യൻ ടീമിൽ വരുത്തിയത്. ഇഷാൻ കിഷനും അക്ഷർ പട്ടേലും വരുൺ ചക്രവർത്തിയും പ്ലേയിങ് ഇലവനിലേക്ക് എത്തി

author-image
Sports Desk
New Update
Sanju Samson and Suryakumar Yadav 5th t20

Sanju Samson india vs New Zealand T20: "തിരുവനന്തപുരത്തിന് ആശങ്ക വേണ്ട, സഞ്ജു സാംസൺ ഇന്ന് കളിക്കും..." ന്യൂസിലൻഡിന് എതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഗ്യാലറിയെ ഒന്നാകെ ഇളക്കി മറിച്ചുകൊണ്ട് പറഞ്ഞു. ടീമിലെ 3 മാറ്റങ്ങൾ ഏതെല്ലാം എന്ന് പറയുന്നതിന് ഇടയിൽ കളിക്കാരുടെ പേരുകൾ മറന്നപ്പോഴാണ് തിരുവനന്തപുരം പേടിക്കേണ്ട കാര്യമില്ല, സഞ്ജു പ്ലേയിങ് ഇലവനിലുണ്ട് എന്ന സൂര്യയുടെ വാക്കുകൾ വന്നത്. ഇതിന് വലിയ ആരവം ഉയർത്തിയാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയം മറുപടി നൽകിയത്. 

Advertisment

സഞ്ജുവിന്റെ കാര്യത്തിൽ മാത്രമല്ല. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് വന്ന സൂര്യയുടെ വാക്കുകളും ആരാധകരിൽ ചിരി നിറച്ചു. കഴിഞ്ഞ രാത്രി ഇവിടെ മഞ്ഞ് കൂടുതലായിരുന്നു. അതുകൊണ്ട് ഞങ്ങൾ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. നമ്മുടെ ബോളർമാരെ പരീക്ഷിക്കുന്നതിന് വേണ്ടി എന്നാണ് ടോസിന്റെ സമയം സൂര്യ പ്രതികരിച്ചത്. 

Also Read: Sanju Samson: തിരുവനന്തപുരത്ത് കളി മാറും; 'സഞ്ജുവിന്റെ സമയം വരും'; ലോകകപ്പ് ടീമിൽ നിന്ന് മാറ്റരുതെന്ന് ശശി തരൂർ

ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ രണ്ടാമത് ബാറ്റ് ചെയ്യുന്നതായിരുന്നു ടീമിന് കൂടുതൽ മുൻതൂക്കം നൽകുന്നത്. ഈർപ്പത്തിന്റെ സാന്നിധ്യം കണക്കിലെടുത്ത് ടോസ് നേടുന്ന ടീം ഇവിടെ ബോളിങ് തിരഞ്ഞെടുക്കും എന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ പരമ്പര ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞതിനാലും ടി20 ലോകകപ്പിന് മുൻപായുള്ള അവസാന മത്സരമായതിനാലും ഇത് ബോളർമാർക്കായുള്ള പരീക്ഷണ മത്സരമാക്കാനാണ് ഇന്ത്യൻ ടീം തീരുമാനിച്ചത്. 

Also Read: Sanju Samson: തിരുവനന്തപുരത്ത് സഞ്ജുവിന്റെ അവസാന ഓഡീഷൻ? പിച്ചും ഈർപ്പവും ചതിക്കുമോ?

നാലാം ടി20ക്ക് ഇറങ്ങിയ ടീമിൽ നിന്ന് മൂന്ന് മാറ്റങ്ങളാണ് ഗ്രീൻഫീൽഡ് ടി20ക്കുള്ള ഇന്ത്യൻ ടീമിൽ വരുത്തിയത്. ഇഷാൻ കിഷനും അക്ഷർ പട്ടേലും വരുൺ ചക്രവർത്തിയും പ്ലേയിങ് ഇലവനിലേക്ക് എത്തി. ഹർഷിത് റാണ, കുൽദീപ് യാദവ്, രവി ബിഷ്ണോയ് എന്നിവർക്കാണ് സ്ഥാനം നഷ്ടമായത്. 

Read More: Sanju Samson: "വഴി മാറു, ചേട്ടൻ വരുന്നു!" സഞ്ജുവിന്റെ ബോഡിഗാർഡ് ആയി സൂര്യയുടെ 'മാസ്' സപ്പോർട്ട്

India Vs New Zealand suryakumar yadav Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: