നാ​ഗ്പൂ​ർ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്‍റെ 610 റണ്‍സിന് ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. ഇതോടെ 405 റണ്‍സെന്ന കൂറ്റന്‍ ലീഡാണ് ഇന്ത്യ ശ്രീലങ്കയ്ക്ക് മുമ്പില്‍ വെച്ചത്. നാല് ബാറ്റ്സ്മാന്‍മാരാണ് ഇന്ത്യന്‍ നിരയില്‍ സെഞ്ചുറി തികച്ചത്.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ഇരട്ട സെഞ്ചുറി നേടി ഇന്ത്യയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചു. 259 പന്തില്‍ നിന്നാണ് അദ്ദേഹം 200 റണ്‍സ് തികച്ചത്. ക​ല​ണ്ട​ർ വ​ർ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ അ​ന്താ​രാ​ഷ്ട്ര സെ​ഞ്ചു​റി​ക​ൾ നേ​ടു​ന്ന നാ​യ​ക​നെ​ന്ന അ​പൂ​ർ​വ റി​ക്കാ​ർ​ഡ് ഇതിനകം കോഹ്ലി സ്വന്തമാക്കിയിട്ടുണ്ട്. ചേതേശ്വര്‍ പുജാര 143 റണ്‍സെടുത്ത് പുറത്തായി.

മുരളി വിജയ് 128 റണ്‍സെടുത്തു. രോഹിത് ശര്‍മ്മ 102 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഈ ​വ​ർ​ഷ​ത്തെ പ​ത്താ​മ​ത് സെ​ഞ്ചു​റി​യാ​ണ് കോ​ഹ്‌ലി നാ​ഗ്പൂ​രി​ൽ ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ കു​റി​ച്ച​ത്. ഓ​സീ​സ് മു​ൻ നാ​യ​ക​ൻ റി​ക്കി പോ​ണ്ടിം​ഗി​ന്‍റെ ഒ​ന്പ​തു സെ​ഞ്ചു​റി​ക​ളു​ടെ റി​ക്കാ​ർ​ഡാ​ണ് കോ​ഹ്‌ലി സ്വ​ന്തം പേ​രി​ലെ​ഴു​തി​യ​ത്. ഈ ​വ​ർ​ഷം ആ​റ് ഏ​ക​ദി​ന സെ​ഞ്ചു​റി​ക​ളും നാ​ല് ടെ​സ്റ്റ് സെ​ഞ്ചു​റി​ക​ളു​മാ​ണ് കോ​ഹ്‌ലി നേ​ടി​യ​ത്.

ക​രി​യ​റി​ലെ 51-ാം സെ​ഞ്ചു​റി​യാ​ണ് കോ​ഹ്‌ലി നാ​ഗ്പൂ​രി​ൽ കു​റി​ച്ച​ത്. ല​ങ്ക​യ്ക്കെ​തി​രാ​യ പ​ര​ന്പ​ര​യി​ലെ ആ​ദ്യ ടെ​സ്റ്റി​ലും കോ​ഹ്‌ലി സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു.

കഴിഞ്ഞ ദിവസം മു​ര​ളി​ വിജയും ചേതേശ്വർ പുജാരയും സെഞ്ചുറി നേടിയിരുന്നു. ല​ങ്ക​ന്‍ പ​ട​യെ 79.1 ഓ​വ​ര്‍ മാ​ത്രം ക​ളി​ക്കാ​ന​നു​വ​ദി​ച്ച് സ്‌​കോ​ര്‍ 205ല്‍ ​ഒ​തു​ക്കി​യ ഇ​ന്ത്യ​ന്‍ബൗ​ള​ര്‍മാ​ര്‍ ആ​ദ്യ​ദി​ന​ത്തി​ല്‍ ഉ​ജ്വ​ല​പ്ര​ക​ട​മാ​ണ് കാ​ഴ്ച​വ​ച്ച​ത്.​അ​ര്‍ധ​സെ​ഞ്ചു​റി നേ​ടി​യ ദി​മു​ത്ത് ക​രു​ണ​ര​ത്‌​നെ​യ്ക്കും നാ​യ​ക​ന്‍ ദി​നേ​ഷ് ച​ണ്ഡി​മ​ലി​നു​മൊ​ഴി​കെ മ​റ്റാ​ര്‍ക്കും ഇ​ന്ത്യ​ന്‍ ബൗ​ള​ര്‍മാ​രോ​ട് പൊ​രു​തി നി​ല്‍ക്കാ​നാ​യി​ല്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ