ഫുട്ബോൾ ദൈവം വിട പറഞ്ഞു. ആരാധകരും ഫുട്ബോൾ പ്രേമികളും അടക്കം എല്ലാവരെയും ഇതിഹാസ താരം ഡിയാഗോ മറഡോണയുടെ മരണ വാർത്ത നടുക്കിയിരിക്കുകയാണ്. ലോകത്തെ ഏറ്റവും മഹാൻമാരായ രണ്ട് ഫുട്ബോൾ തരാങ്ങളിലൊരാളാണ് വിട പറഞ്ഞിട്ടുള്ളത്. പെലയ്ക്കൊപ്പം ലോകത്തിലെ ഏറ്റവും മഹത്തായ ഫുട്ബോൾ താരം ആയാണ് മറഡോണയെ കണക്കാക്കുന്നത്.
Read Here: സാന്താ മാറദോന മുതൽ മാറകോക്കാ വരെ
ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ആണ് പ്രശസ്തമായ ആ രണ്ട് ഗോളുകൾ അദ്ദേഹം നേടിയത്. ആദ്യത്തെ ഗോൾ കുപ്രസിദ്ധമായ ഗോളെന്ന് വിശേഷിപ്പിക്കപ്പെട്ടു. രണ്ടാമത്തെ ഗോളിനെ നൂറ്റാണ്ടിന്റെ ഗോൾ എന്നും.



ആദ്യ ഗോൾ അദ്ദേഹത്തിന്റെ മുഷ്ടിയിൽ തട്ടിയതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങളാണ് അതിനെ കുപ്രസിദ്ധമാക്കി മാറ്റിയത്. ഇംഗ്ലണ്ട് ടീമിലെ പകുതിയോളം താരങ്ങളെ ഡ്രിബിൾ ചെയ്ത് വലയിലെത്തിച്ച രണ്ടാമത്തെ ഗോൾ സെഞ്ച്വറിയുടെ ഗോൾ ആയി മാറി.


ക്തിഗത പ്രകടനങ്ങളുടെ പരമ്പര സൃഷ്ടിച്ച അദ്ദേഹം എക്കാലത്തെയും മികച്ച ഫുട്ബാള്‍ കളിക്കാരിലൊരാളും കൂടിയായിരുന്നു. ക്ലബ് കരിയറിൽ ബാഴ്സലോണയ്ക്കും നാപോളിക്കും വേണ്ടി കളിച്ച അദ്ദേഹം ഇറ്റാലിയൻ ടീമിനൊപ്പം രണ്ട് സെരി എ കിരീടങ്ങൾ നേടി.