ഫുട്ബോൾ ദൈവം വിട പറഞ്ഞു. ആരാധകരും ഫുട്ബോൾ പ്രേമികളും അടക്കം എല്ലാവരെയും ഇതിഹാസ താരം ഡിയാഗോ മറഡോണയുടെ മരണ വാർത്ത നടുക്കിയിരിക്കുകയാണ്. ലോകത്തെ ഏറ്റവും മഹാൻമാരായ രണ്ട് ഫുട്ബോൾ തരാങ്ങളിലൊരാളാണ് വിട പറഞ്ഞിട്ടുള്ളത്. പെലയ്ക്കൊപ്പം ലോകത്തിലെ ഏറ്റവും മഹത്തായ ഫുട്ബോൾ താരം ആയാണ് മറഡോണയെ കണക്കാക്കുന്നത്.

Read Here: സാന്താ മാറദോന മുതൽ മാറകോക്കാ വരെ

1986 ലെ ലോകകപ്പില്‍ അർജന്റീനയെ നയിച്ച ക്യാപ്റ്റനായിരുന്നു മറഡോണ.  മെക്സിക്കോയിൽ നടന്ന ലോകകപ്പിൽ അർജന്റീനയെ ഫൈനലിലേക്കും കിരീട നേട്ടത്തിലേക്കും എത്തിച്ചത് ക്വാർട്ടർ ഫൈനലിൽ മറഡോണയുടെ ഇരട്ടഗോളുകൾ നേടിക്കൊടുത്ത ജയമാണ്.

ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ആണ് പ്രശസ്തമായ ആ രണ്ട് ഗോളുകൾ അദ്ദേഹം നേടിയത്. ആദ്യത്തെ ഗോൾ കുപ്രസിദ്ധമായ ഗോളെന്ന് വിശേഷിപ്പിക്കപ്പെട്ടു. രണ്ടാമത്തെ ഗോളിനെ നൂറ്റാണ്ടിന്റെ ഗോൾ എന്നും.

കൊൽക്കത്തിയിലുള്ള അദ്ദേഹത്തിന്റെ വെങ്കല പ്രതിമ

മറഡോണ കൊൽക്കത്തയിലെത്തിയപ്പോൾ

മറഡോണ കൊൽക്കത്തയിലെത്തിയപ്പോൾ

 

ആദ്യ ഗോൾ അദ്ദേഹത്തിന്റെ മുഷ്ടിയിൽ തട്ടിയതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങളാണ് അതിനെ കുപ്രസിദ്ധമാക്കി മാറ്റിയത്. ഇംഗ്ലണ്ട് ടീമിലെ പകുതിയോളം താരങ്ങളെ ഡ്രിബിൾ ചെയ്ത് വലയിലെത്തിച്ച രണ്ടാമത്തെ ഗോൾ സെഞ്ച്വറിയുടെ ഗോൾ ആയി മാറി.

“ഇത് ഭാഗികമായി ദൈവത്തിന്റെ കൈകൊണ്ടും ഭാഗികമായി മറഡോണയുടെ തലകൊണ്ടുമാണ്,” എന്നാണ് ഗോളുകളെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.

മെസിയ്ക്കൊപ്പം

 

മറഡോണ കൊൽക്കത്തയിലെ യുവ ഫുട്ബോളർമാരോടൊപ്പം

 

ക്തിഗത പ്രകടനങ്ങളുടെ പരമ്പര സൃഷ്ടിച്ച അദ്ദേഹം എക്കാലത്തെയും മികച്ച ഫുട്ബാള്‍ കളിക്കാരിലൊരാളും കൂടിയായിരുന്നു. ക്ലബ് കരിയറിൽ ബാഴ്‌സലോണയ്ക്കും നാപോളിക്കും വേണ്ടി കളിച്ച അദ്ദേഹം ഇറ്റാലിയൻ ടീമിനൊപ്പം രണ്ട് സെരി എ കിരീടങ്ങൾ നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook