21 വർഷക്കാലത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച റാങ്കിലേക്ക് ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിനെ എത്തിച്ച കോച്ച് സ്റ്റീഫൻ കോൺസ്റ്റൈന്റൈൻ ഐഎസ്എല്ലിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. ഇന്ത്യൻ ദേശീയ ടീമിനേക്കാൾ പ്രാധാന്യം രാജ്യത്തെ ഫുട്ബോൾ ക്ലബുകൾക്കാണെന്ന് കുറ്റപ്പെടുത്തിയ കോൺസ്റ്റന്റൈൻ, തന്റെ ടീമിന് തീരെ പ്രാധാന്യമില്ലാതായെന്നും പറഞ്ഞു.

“ദേശീയ താരങ്ങൾക്ക് വലിയ തുകയാണ് ഐഎസ്എല്ലിൽ ലഭിക്കുന്നത്. സുനിൽ ഛേത്രിയ്ക്ക് 2 ലക്ഷം ഡോളർ ലഭിച്ചപ്പോൾ യൂജിൻസൺ 1.5 ലക്ഷം ഡോളറിനാണ് കരാർ ഒപ്പിട്ടത്. പക്ഷെ പരിക്ക് പറ്റിയാൽ എന്താകും അവസ്ഥ? ഞാൻ ഇവരാരെയും കുറ്റപ്പെടുത്തുകയല്ല. രണ്ടുപേരും എനിക്ക് വേണ്ടപ്പെട്ടവർ തന്നെ. പക്ഷെ എന്റെ ടീമിനെ നോക്കൂ. അതിപ്പോൾ ഇല്ല. ഇതാദ്യമായല്ല ഐഎസ്എൽ എന്റെ ടീമിനെ ഇല്ലാതാക്കുന്നത്”, കോൺസ്റ്റന്റൈൻ പറഞ്ഞു.

“ഐഎസ്എൽ ലേലത്തിനിടെ ഡേവിഡ് പ്ലാറ്റ്, റോബർട്ടോ കാർലോസ്, സീക്കോ എന്നിവരക്കം വിവിധ ടീീമുകളുടെ മാനേജർമാരെ കണ്ടു. സെപ്തംബർ 26 മുതൽ പത്ത് ദിവസത്തേക്ക് ദേശീയ താരങ്ങളെ എനിക്ക് വേണമെന്ന് ഞാൻ അവരോട് ആവശ്യപ്പെട്ടു. ഒമാനെതിരെയും തുർക്ക്‌മെനിസ്ഥാനും എതിരായ മത്സരങ്ങൾക്ക് ദേശീയ ടീമിനെ സജ്ജരാക്കണം. ആരും എതിർത്തില്ല. അതുകൊണ്ട് പത്ത് ദിവസത്തെ ക്യാംപും ഞാൻ തീരുമാനിച്ചു”, കോൺസ്റ്റന്റൈൻ പറഞ്ഞു.

Read More : ‘ഒരൊറ്റ രാജ്യം ഒരൊറ്റ ഫുട്ബോള്‍ ലീഗ് ഇനിയും വൈകും’ ഫെഡറേഷന്‍ കപ്പ് ബലിയാടായേക്കും

“ഇന്ത്യൻ ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം പ്രധാനം ഇന്ത്യൻ സൂപ്പർലീഗാണ്. ദേശീയ ടീമിന്റെ പ്രാധാന്യം കുറഞ്ഞിരിക്കുന്നു”, കോൺസ്റ്റന്റൈൻ കുറ്റപ്പെടുത്തി.

അതേസമയം താൻ ഒരു ഐഎസ്എൽ വിരുദ്ധനല്ലെന്ന് വ്യക്തമാക്കിയ കോൺസ്റ്റന്റൈൻ ഐഎസ്എൽ എന്ന ആശയം മുന്നോട്ട് കൊണ്ടുവന്ന നിത അംബാനിയെ ശ്ലാഘിച്ചു. ഇന്ത്യൻ ഫുട്ബോളിന് ആരാധകരെയും സ്പോൺസേർസിനെയും ലഭിക്കുന്നതിൽ ഐഎസ്എൽ നിർണ്ണായക പങ്ക് വഹിച്ചു. നിത അംബാനിയെ ഐഎസ്എൽ എന്ന ആശയം മുന്നോട്ട് വച്ചതിന് എത്ര അഭിനന്ദിച്ചാലും മതി വരില്ല. പക്ഷെ ദേശീയ ടീമുമായി ചേർന്ന് പോകാത്ത ഒരു ഫുട്ബോൾ ലീഗിനെ അനുകൂലിക്കാൻ സാധിക്കുമോ?” അദ്ദേഹം ചോദിച്ചു.

“എനിക്ക് ദേശീയ ടീമിനെ, രാജ്യത്തെ ഏതെങ്കിലും ഫുട്ബോൾ ക്ലബുകളേക്കാൾ പ്രാധാന്യം കുറച്ച് കാണാൻ സാധിക്കില്ല. ഇന്ത്യയ്ക്ക് നൂറാം റാങ്കിന് മുകളിലേക്ക് എത്തണമെങ്കിലും ലോകകപ്പ് കളിക്കണമെങ്കിലോ നമ്മൾ കൂടുതൽ പരിശ്രമിക്കണം. പക്ഷെ ഖേദകരമെന്ന് പറയട്ടെ, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് ഐഎസ്എല്ലിനെ പ്രതിരോധിക്കാൻ സാധിച്ചില്ല. എന്റെ വാദങ്ങൾ തള്ളിക്കളഞ്ഞു. കളിക്കാൻ ഒറ്റയ്ക്കും തെറ്റയക്കുമാണ് ഒമാൻ വിട്ടത്. മത്സരശേഷം ഒരുമിച്ച് ഭക്ഷണം കഴിക്കാൻ പോലും അവരാരും നിന്നില്ല. ഡൽഹിയിൽ തിരിച്ചെത്തിയ ഇന്ത്യൻ സംഘത്തിൽ രണ്ട് കളിക്കാരും അഞ്ച് സ്റ്റാഫുമാണ് ഉണ്ടായിരുന്നത്. ഇത് വളരെയധികം അസ്വസ്ഥതയുണ്ടാക്കി”യെന്നും കോൺസ്റ്റന്റൈൻ

Read More : Read More : ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; വേര്‍ഷന്‍ 2.0

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ