ക്രിക്കറ്റ് താരങ്ങള്‍ക്ക് കളിക്കിടെ അബദ്ധം പറ്റുന്നത് രസകരമായ കാഴ്ചയാണ്. ആരാധകര്‍ക്കിടയില്‍ അത്തരം അബദ്ധങ്ങളൊക്കെ വലിയ ചര്‍ച്ചയാവുകയും അവരത് ആഘോഷിക്കുകയും ചെയ്യും. ഇത്തവണ സോഷ്യല്‍ മീഡിയയുടെ ആക്രമണത്തിന് ഇരയായിരിക്കുന്നത് ദക്ഷിണാഫ്രിക്കന്‍ താരം ഇമ്രാന് താഹിറാണ്.
ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയുടെ പ്രൈംമിനിസ്റ്റേഴ്സ് ഇലവനും തമ്മില്‍ നടന്ന സന്നാഹ മത്സരത്തിനിടെയായിരുന്നു താഹിറിന് അബദ്ധം പറ്റിയത്. ദക്ഷിണാഫ്രിക്ക എറിഞ്ഞ ആറാമത്തെ ഓവറിലായിരുന്നു സംഭവം. ഓസീസ് താരം ജോഷ് ഫിലിപ്പെ അടിച്ച പന്ത് ഡീപ്പ് ഫൈന്‍ ലെഗ്ഗില്‍ നിന്നും ക്യാച്ച് ചെയ്യുകയായിരുന്നു. പിന്നാലെ വിക്കറ്റ് ആഘോഷിച്ച താഹിര്‍ പതിവിനേക്കാള്‍ കൂടുതല്‍ ആവേശത്തിലായിരുന്നു.
തന്റെ ജഴ്സിയിലെ പേര് കാണികള്‍ക്ക് ചൂണ്ടിക്കാണിച്ചും പന്ത് വലിച്ചെറിഞ്ഞുമൊക്കെയായിരുന്നു താഹിറിന്റെ ആഘോഷം. ഇതിനിടിയില്‍ അമ്പയര്‍ നോ ബോള്‍ വിളിച്ചതൊന്നും താഹിര്‍ കണ്ടതേയില്ല. മാത്രവുമല്ല ബാറ്റ്സ്മാന്മാര് ഡബിള്‍ എടുക്കുകയും ചെയ്തു. നോബോള്‍ വിളിച്ചത് കേള്‍ക്കാതെ വിക്കറ്റ് ആഘോഷിച്ച താഹിര്‍ കാരണം ടീമിന് രണ്ട് വിക്കറ്റ് നഷ്ടപ്പെടുകയും ചെയ്തു.
അയാള്‍ അവിടെ എന്തു ചെയ്യുകയാണ്? നോ ബോള്‍ വിളിച്ചത് കണ്ടില്ലേ എന്നൊക്കെയായിരുന്നു വിക്കറ്റ് ആഘോഷം കണ്ട കമന്റേറ്റര്‍മാര്‍ പറഞ്ഞത്. ദക്ഷിണാഫ്രിക്കയുടെ ഓസീസ് പര്യടനം ഞായറാഴ്ചയാണ് ആരംഭിക്കുന്നത്. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്.
Imran Tahir might want to check if it was a no ball first #FoxCricket #PMXIvSA pic.twitter.com/zDvOs74n9h
— FOX SPORTS Cricket (@FoxCricket) October 31, 2018
Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ