ലണ്ടന്‍: ഇംഗ്ലീഷ് പത്രം ദ സണ്ണിനെതിരെ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ബെന്‍ സ്റ്റോക്സ്. തന്റെ അമ്മയേയും അര്‍ധ സഹോദരങ്ങളേയും കുറിച്ച് നല്കിയ വാര്‍ത്തയ്ക്കെതിരെയാണ് സ്റ്റോക്സ് പരസ്യമായി രംഗത്തെത്തിയത്. ഒന്നാം പേജില്‍ നല്കിയ വാര്‍ത്ത തീര്‍ത്തും അപമാനകരവും തരംതാണ മാധ്യമപ്രവര്‍ത്തനമാണെന്നും സ്റ്റോക്സ് പ്രസ്താവനയിലൂടെ ആഞ്ഞടിച്ചു.
മുമ്പൊരിക്കലും സംഭവത്തെ കുറിച്ച് സ്റ്റോക്സ് പരസ്യ പ്രതികരണം നടത്തിയിട്ടില്ല. തന്റെ കുടുംബത്തിലുണ്ടായ ദുരന്തത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് അധാര്‍മ്മികവും ഹൃദയശൂന്യവുമാണെന്ന് സ്റ്റോക്സ് പ്രസ്താവനയില്‍ പറയുന്നു.
തന്റെ കുടുംബത്തിന് വളരെ വേദനാജനകമായ സംഭവമാണിതെന്നും 31 കൊല്ലം മുമ്പ് നടന്നൊരു കാര്യമാണ് സണ്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും സ്റ്റോക്സ് പറയുന്നു. മാധ്യമപ്രവര്‍ത്തനമെന്ന പേരില്‍ നടത്തിയ തരംതാണ പ്രവര്‍ത്തിയെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ലെന്നും താരം പറയുന്നു.
— Ben Stokes (@benstokes38) September 17, 2019
തന്റെ കുടുംബ രഹസ്യങ്ങള്‍ പരസ്യമാക്കിയ പ്രമുഖ ഇംഗ്ലീഷ് ദിനപത്രം ദ് സണ്ണിനെതിരെ ആഞ്ഞടിച്ച് ഇംഗ്ലണ്ട് ഓള് റൗണ്ടര്‍ ബെന്‍ സ്റ്റോക്സ്. സ്റ്റോക്സിന്റെ ദുരന്തപൂര്‍വമായ കുടുംബ ജീവതിത്തിന്റെ വിവരങ്ങളാണ് ദ സണ്‍ ലേഖനത്തിലൂടെ പരസ്യമാക്കിയത്.
Also Read: മകന് ഇംഗ്ലണ്ടുകാരുടെ ‘ഹീറോ’; പിതാവ് ലോകത്തിലെ ഏറ്റവും ‘വെറുക്കപ്പെട്ട’ അച്ഛന്
സ്റ്റോക്സിന്റെ സഹോദരനെയും സഹോദരിയെയും അമ്മയുടെ പൂര്‍വ കാമുകന് സ്റ്റോക്സ് ജനിക്കുന്നതിനു മുമ്പെ കൊലപ്പെടുത്തിയതാണെന്ന് ലേഖനത്തില്‍ പറഞ്ഞിരുന്നു. സ്റ്റോക്സ് ഒരിക്കലും പരസ്യമാക്കാത്ത കുടുംബ കാര്യങ്ങളും ലേഖനത്തില്‍ എടുത്തുപറഞ്ഞിരുന്നു. ഇതാണ് സ്റ്റോക്സിനെ ചൊടിപ്പിച്ചത്.
ഏറെ ബുദ്ധിമുട്ടിയാണ് ആ ദുരന്തത്തില്‍ നിന്നും തന്റെ കുടുംബം മുക്തരായതെന്നും സ്റ്റോക്സ് പറയുന്നു. തന്റെ കുടുംബത്തെ കുറിച്ച് തെറ്റായ വിവരങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും താരം പറയുന്നു. തന്റെ മാതാപിതാക്കളുടെ സ്വകാര്യതയെ മാനിക്കണമെന്നും താരം പറയുന്നു.