ഒന്നിലധികം സ്ത്രീകളുമായി ബന്ധം; ചെയ്തത് തെറ്റായിപ്പോയി, ക്ഷമ ചോദിച്ച് പാക് താരം

ഇമാം ഉൾ ഹഖ് നിരവധി പെൺകുട്ടികളെ വഞ്ചിച്ചതായാണ് ഒരു ട്വിറ്റർ ഉപയോക്താവ് ആരോപിച്ചത്

Imam-ul-Haq, pakistan cricket, ie malayalam

പാക്കിസ്ഥാൻ ഓപ്പണിങ് ബാറ്റ്സ്മാൻ ഇമാം ഉൾ ഹഖിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന വാർത്ത അടുത്തിടെയാണ് പുറത്തുവന്നത്. നിരവധി സ്ത്രീകളുമായുളള താരത്തിന്റെ വാട്സ്ആപ് ചാറ്റ് ജൂലൈ 25 ന് ഒരു ട്വിറ്റർ യൂസർ പുറത്തുവിട്ടതോടെയാണ് സംഭവം ചർച്ചയായത്. ഇപ്പോഴിതാ 23 കാരനായ ഇമാം ഉൾ ഹഖ് തന്റെ തെറ്റ് മനസിലാക്കി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനോട് മാപ്പു പറഞ്ഞിരിക്കുന്നു.

ഇമാം സംഭവിച്ചതിനെല്ലാം ക്ഷമ ചോദിക്കുകയും തന്റെ തെറ്റ് സമ്മതിക്കുകയും ചെയ്തുവെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) മാനേജിങ് ഡയറക്ടർ വസിം ഖാൻ പറഞ്ഞതായി ജിയോ ടിവി റിപ്പോർട്ട് ചെയ്യുന്നു. ഇത് അദ്ദേഹത്തിന്റെ വ്യക്തിപരവും സ്വകാര്യവുമായ കാര്യമാണെങ്കിലും, ഞങ്ങളുടെ കളിക്കാർ ധാർമ്മികതയുടെയും അച്ചടക്കത്തിന്റെയും മാനദണ്ഡങ്ങൾ പാലിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നതായി അദ്ദേഹത്തെ ബോധ്യപ്പെടുത്തിയതായി വസിം ഖാൻ പറഞ്ഞു.

കളിക്കാരുടെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് ഞങ്ങൾ പ്രതികരിക്കാൻ താൽപര്യപ്പെടുന്നില്ല. എന്നാൽ കരാർ ഒപ്പിട്ടിരിക്കുന്ന കളിക്കാർ കൂടുതൽ ഉത്തരവാദിത്തം കാട്ടണം. ഇത്തരം കാര്യങ്ങൾ വളരെ ഗൗരവത്തോടെയാണ് ബോർഡ് കാണുന്നത്. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും വസിം ഖാൻ പറഞ്ഞു.

ഇമാം ഉൾ ഹഖ് നിരവധി പെൺകുട്ടികളെ വഞ്ചിച്ചതായാണ് ഒരു ട്വിറ്റർ യൂസർ ആരോപിച്ചത്. സ്ത്രീകളുമായുളള ഇമാമിന്റെ വാട്സ്ആപ് ചാറ്റുകളും ഇയാൾ പുറത്തുവിട്ടിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Imam ul haq accused of multiple affairs apologises to pakistan cricket board

Next Story
Uppum Mulakum: അയാം ദി സോറി അളിയാ; കിടിലൻ ടീ ഷർട്ടുമായി ലെച്ചുuppum mulakum, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com