റിപ്പബ്ലിക് ദിനത്തിലെ കർഷകരുടെ ട്രാക്ടർ റാലി വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരാണ് റിപ്പബ്ലിക് ദിനത്തിൽ ഐതിഹാസികമായ ട്രാക്ടർ റാലി നടത്തിയത്. ഡൽഹി അതിർത്തികളിൽ കർഷകർ ട്രാക്ടറുകളുമായി തമ്പടിക്കുകയും ശക്തമായ പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു.
Read Also: കയ്യിൽ പുസ്തകങ്ങൾ, തോളിൽ ബാഗ്; 98 ദിവസത്തെ ജയിൽവാസത്തിനു ശേഷം ശിവശങ്കർ പുറത്തിറങ്ങി
എന്നാൽ, മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്രസിങ് ധോണി കർഷക സമരത്തിന് ഐക്യദാർഢ്യവുമായി സ്വന്തം ട്രാക്ടറിലെത്തിയോ ? ധോണി കർഷക സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് ട്രാക്ടറിലെത്തിയെന്ന തരത്തിൽ പലയിടത്തും വാർത്തകൾ പ്രചരിച്ചിരുന്നു. ധോണി സ്വന്തം ട്രാക്ടറിൽ നിൽക്കുന്ന ചിത്രം സഹിതമാണ് പലരും ഇങ്ങനെയൊരു പ്രചാരണം നടത്തുന്നത്. എന്നാൽ, ഇത് വ്യാജമാണ്.
#Thala Dhoni meets Raja Sir in his newest beast! #HBDIlayaraja #WhistlePodu pic.twitter.com/dNQv0KnTdP
— Chennai Super Kings (@ChennaiIPL) June 2, 2020
കഴിഞ്ഞ ജൂണ്‍ മാസത്തില്‍ എടുത്ത ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നത്. കാര്‍ഷിക ആവശ്യത്തിനായി ധോനി 2020 ജൂണിലാണ് ഈ ട്രാക്ടർ വാങ്ങിയത്. മഹീന്ദ്ര സ്വരാജ് 963 എഫ്ഇ എന്ന മോഡല്‍ ട്രാക്ടറാണിത്. ക്രിക്കറ്റിൽ നിന്നു വിരമിച്ച ശേഷം ധോണി കൃഷിയിൽ സജീവമായിരുന്നു. കൃഷിസ്ഥലത്തുനിന്നുള്ള ചിത്രങ്ങളും വീഡിയോയും താരം ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. സ്വന്തം കൃഷി സ്ഥലത്ത് ട്രാക്ടറുമായി നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ ധോണി കർഷക സമരത്തിനു ഐക്യദാർഢ്യവുമായി എത്തി എന്ന നിലയിൽ പ്രചരിക്കുന്നത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook